കര്‍ണാടക ഭരണം തങ്ങള്‍ക്ക് തന്നെയെന്ന് കോണ്‍ഗ്രസ്; എംഎല്‍എമാര്‍ക്കായി കരുനീക്കം നടത്തി ബിജെപി

Jaisha May 16, 2018

ബെംഗളൂരു: ജെഡിഎസുമായി ചേര്‍ന്ന് കര്‍ണാടക ഭരണം നേടാന്‍ കോണ്‍ഗ്രസ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ആരെയും നഷ്ടപ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി.

അതെസമയം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ സമീപിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ വെളിപ്പെടുത്തി. ബിജെപി തങ്ങളുടെ എംഎല്‍എമാരെ വേട്ടയാടുകയാണെന്നും വലിയ സമ്മര്‍ദ്ദമാണുള്ളതെന്ന ആരോപണവുമായി ഡി.കെ.ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്.

ഗവര്‍ണര്‍ പക്ഷം പിടിക്കരുതെന്നും, ബിജെപി അതിരു കടന്നാല്‍ നോക്കിയിരിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നിയമസഭാ കക്ഷി യോഗങ്ങള്‍ ഇന്ന് ചേരും.

Read more about:
EDITORS PICK
SPONSORED