പൃത്വിയുടെ നായികയായി വാമിക വീണ്ടും മലയാളത്തിലേക്ക്‌

Web Desk May 16, 2018

ടൊവിനോ നായകനായെത്തിയ ഗോദയിലൂടെ മലയാളികളികള്‍ക് പ്രീയങ്കരിയായ നടിയാണ് വാമിഖ. ഗോദയില്‍ ഗുസ്തിക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയായാണ് വാമിഖ എത്തിയത്. ഇപ്പോള്‍ വാമിഖ പൃഥ്വിരാജിന്റെ നായികയായെത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നൈന്‍ എന്ന സിനിമയിലാണ് താരം പൃത്വിയുടെ നായികയാകുന്നത്.

പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരഭമായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണി പിച്വര്‍ റിലീസിങ് ഇന്റര്‍നാഷണലുമായി കൈകോര്‍ത്ത് ചെയ്യുന്ന ചിത്രമാണ് നൈന്‍. എ ജീനസ് മൊഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് വിവരം. സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമായിരിക്കും നൈന്‍ എന്നാണ് വിവരം.

Read more about:
EDITORS PICK
SPONSORED