വീട്ടില്‍ ട്യൂഷന് വരുന്ന കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച 62കാരന്‍ അറസ്റ്റില്‍; പീഡനത്തിരയായത് ഏഴ് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍

Jaisha May 17, 2018

കൊച്ചി: വീട്ടില്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സൗത്ത് സ്വദേശിയെയാണ് തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തത്.

ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന ഏഴ് മുതല്‍ പത്ത് വയസു വരെ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് പീഡനത്തിനിരയായത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ തലയടിച്ച് പൊളിക്കുമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം കുട്ടികള്‍ വീട്ടില്‍ പറയാതിരുന്നത് ഇത് കൊണ്ടാണെന്നും പോലീസ് പറയുന്നു.

രണ്ടാഴ്ച മുമ്പ് ട്യൂഷന്‍സെന്ററിലെത്തിയ ഒരു കുട്ടിയുടെ അമ്മ സംഭവം നേരിട്ട് കണ്ടതോടെയാണ് പീഡനവിവരം പുറം ലോകമറിയുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT