നിങ്ങളുടെ ശരീരത്തില്‍ അവിടെയിവിടെയായി കൊഴുപ്പ് തൂങ്ങികിടപ്പുണ്ടോ? നല്ല വടിവൊത്ത ശരീരത്തിനായി ബദാം കഴിച്ചു തുടങ്ങിക്കോളൂ

Sruthi May 17, 2018
almond

നല്ല വടിവൊത്ത ശരീരത്തിനായി ആരാണ് ആഗ്രഹിക്കാത്തത്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കൊഴുപ്പ് തൂങ്ങികൂടിയിരുന്നാല്‍ ശരീരത്തോട് നമുക്ക് തന്നെ വെറുപ്പ് തോന്നുന്നു.

പിന്നീട് അതുമാറ്റാനുള്ള പ്രയത്‌നത്തിലാകും. ഇത്തരം ശരീരം ഉണ്ടാകാതിരിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്.almondsഇനി ഇത്തരം ഭാരം കൂടിയ ശരീരമാണെന്ന് ഓര്‍ത്ത് സങ്കടപ്പെടേണ്ടതുമില്ല. എല്ലാം നമുക്ക് ശരിയാക്കി എടുക്കാം. നട്‌സിന്റെ മാജിക് ഗുണങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി. നട്‌സില്‍ ബദാമിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബദാം നിങ്ങള്‍ക്ക് വടിവൊത്ത ശരീരം നല്‍കും.belly-fatപോഷകഗുണമുള്ള നട്‌സാണ് ബദാം. ഇതു കഴിച്ചാല്‍ കൊഴുപ്പ് കൂടുമെന്ന പേടിവേണ്ട. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ബദാം നിങ്ങള്‍ക്ക് നല്ല ശരീരവും നല്‍കും. മിനറല്‍സ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കൂടാതെ ആന്റിഓക്‌സിഡന്റ്‌സിന്റെ കലവറ കൂടിയാണ്. നിങ്ങളുടെ തൊലിയെ ആരോഗ്യമാക്കി വെക്കാന്‍ ബദാം സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.Lose-weightരാവിലെ എഴുന്നേറ്റ് കുതിര്‍ത്തുവെച്ച ബദാം കഴിക്കുന്നത് നല്ലതാണ്. സാലഡിനൊപ്പമോ പ്രാതലിനൊപ്പമോ ബദാം കഴിക്കാം. എല്ലാ ദിവസവും കുറച്ച് ബദാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കൂടിയ തോതില്‍ ഫൈബറും, പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. വയറുനിറയെ ബദാം ഒരിക്കലും കഴിക്കരുത്.almondsബദാം നാലോ അഞ്ചോ കഴിക്കുമ്പോള്‍ തന്നെ വയര്‍ നിറഞ്ഞ ഫീല്‍ ഉണ്ടാകും. ഇത് കൂറേ നേരത്തേക്ക് നിലനിര്‍ത്തും. നിങ്ങളുടെ ശരീരത്തെ ബാലന്‍സ് ചെയ്യാന്‍ ബദാം സഹായിക്കും. എല്ലിനും ശക്തി നല്‍കും. വ്യായാമം ചെയ്യുമ്പോള്‍ ഇതു പ്രയോജനകരമാകും.almond

Read more about:
EDITORS PICK