കുട്ടികള്‍ക്ക് ലഹരി നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ അറസ്റ്റില്‍

Jaisha May 17, 2018

ഇടുക്കി: വണ്ടന്‍മേട്ടില്‍ ലഹരി നല്‍കി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ അറസ്റ്റില്‍. പുറ്റടി അച്ചന്‍കാനം കളപ്പുരക്കല്‍ ജീമോന്‍ തോമസാണ് (42) അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചു വരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പീഡനത്തിനിരയായവരില്‍ ഒരു കുട്ടി ജില്ലാ പോലീസ് മേധാവിക്കും വണ്ടന്‍മേട് പോലീസിലും പരാതി നല്‍കിയിരുന്നു. നാല് കുട്ടികളില്‍ രണ്ട് പേര്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED
ENTERTAINMENT