ഇനി തപ്സി പന്നു ഹോക്കി താരം!മോഷന്‍ പോസ്റ്റർ കാണാം

Pavithra Janardhanan May 17, 2018

ജുഡ്വ 2വിന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ ഹോക്കി താരത്തിന്‍റെ വേഷത്തിൽ തപ്‌സി പന്നുവും. മുൻ ഇന്ത്യൻ ഹോക്കി താരവും നായകനുമായിരുന്ന ഹോക്കി ഇതിഹാസം സന്ദീപ് സിംഗിന്റെ ജീവിതകഥ പറയുന്ന സൂര്‍മ എന്ന ചിത്രത്തിലാണ് തപ്‌സി എത്തുന്നത്. ചിത്രത്തിൽ സന്ദീപ് സിങിനെ അവതരിപ്പിക്കുന്നത് ദിൽജിത് ആണ്. എന്നാൽ മറ്റൊരു പ്രധാന കഥാപാത്രമായ ഹർപ്രീതിനെ അവതരിപ്പിക്കുന്നത് തപ്സിയാണ്.കായികതാരമായിട്ടാണ് തപ്‍സി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ മോഷന്‍ പിക്ച്ചർ പുറത്തുവിട്ടു.

ഇന്ത്യൻ ഹോക്കി പ്രതിരോധത്തിലെ പ്രധാന കണ്ണിയും പെനാലിറ്റി കോർണ്ണർ വിദഗ്ദനുമായിരുന്ന സന്ദീപ് സിങ്  ഇപ്പോൾ ഹരിയാന പോലീസിലാണ്‌ .

Read more about:
EDITORS PICK
SPONSORED