മലയാളത്തില്‍ പ്രിയ ഒറ്റക്കണ്ണാണ് ഇറുക്കുന്നതെങ്കില്‍ തമിഴില്‍ രണ്ടു കണ്ണും ഇറുക്കി ചിരിക്കുന്നു: ഒരു അഡാറ് ലൗ വിന്റെ തമിഴ് ടീസർ

Pavithra Janardhanan May 17, 2018

ഒരൊറ്റ രാത്രികൊണ്ട് ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ലോകം മുഴുവൻ ആരാധകരെ നേടിയ നടിയാണ് പ്രിയ വാരിയർ.ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടു പുറത്തിറങ്ങിയതിനു ശേഷം ലോകം മുഴുവന്‍ അന്വേഷിച്ചത് കണ്ണിറുക്കിയ പ്രിയയെ ആയിരുന്നു.

ഈ തൃശൂര്‍ക്കാരിയിപ്പോൾ മലയാളത്തിലും ബോളിവുഡിലും മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും ഹിറ്റായ താരമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് ടീസറും പുറത്തുവന്നിട്ടുണ്ട്. ‘മുന്നാലെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ പ്രിയാ വാര്യര്‍ ഒറ്റക്കണ്ണാണ് ഇറുക്കുന്നതെങ്കില്‍ തമിഴില്‍ രണ്ടു കണ്ണും ഇറുക്കി ചിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പിയൂറത്തുവിട്ട ടീസർ യു ട്യൂബ് ട്രെൻഡിങ്ങിൽ രണ്ടാമതെത്തിയിട്ടുമുണ്ട്.
ജൂണ്‍ 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Read more about:
EDITORS PICK
SPONSORED