വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Web Desk May 22, 2018

കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.  ദേശീയപാതയിലാണ് സംഭവം.

തലശേരി കുറിച്ചിയില്‍ മഷ്‌ക്കൂര്‍ വീട്ടില്‍ ഇസ്മയിലിന്റെ മകന്‍ അനസ് (19), സൂഫീയ മന്‍സില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ (18), പറയങ്ങാട് വീട്ടില്‍ ഹാരിസിന്റെ മകന്‍ സഹീര്‍ (18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

മരിച്ചവര്‍ തലശേരി പുന്നോല്‍ സ്വദേശികളാണു. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Read more about:
EDITORS PICK
SPONSORED