ചെന്നൈയിൽ ചരക്കു കപ്പലുകൾ കൂട്ടിയിടിച്ചുണ്ടായ എണ്ണചോര്‍ച്ച ; കടുത്ത...

ചെന്നൈ: കാമരാജൻ തുറമുഖത്തിനടുത്ത് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ എണ്ണ ചോര്‍ച്ചയില്‍  കടലിൽ വൻതോതിൽ മാലിന്യം പടരുന്നു. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.ജനുവരി 28നാണ് എണ്ണയുമായി വന്ന കപ്പല്‍ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് ...

നോട്ടുകള്‍ അസാധുവാക്കിയതിനുശേഷമുള്ള സാമ്പത്തിക പരിഷ്‌കരണം പൂർത്തിയായി വരുന്നു; സാമ്പത്തിക...

ന്യൂഡല്‍ഹി: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷമുള്ള സാമ്പത്തിക പരിഷ്‌കരണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തി കാന്ത ദാസ്. സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുക...

ബംഗളൂരുവില്‍ കാറിനു നേരെ വെടിവെയപ്പ്; രണ്ട് പേര്‍ക്ക് പരിക്ക്;...

ബെംഗളൂരുവില്‍ നടുറോഡില്‍ കാറിനു നേരെ വെടിവെപ്പ്.സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട് .സംഭവത്തെ തുടര്‍ന്ന്  നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എംപിഎംസി) മേധാവി കെ. ശ്രീനിവാസന്റെ കാറിനു നേരെയാണ് വെടിവെപ്പുണ്ടായത്. കര്‍ഷകരുടെ...

മാധ്യമങ്ങളെയും സർക്കാരുകളെയും വിമർശിച്ച് വിജയ് മല്യ; എന്‍ഡിഎ, യുപിഎ...

  മാധ്യമങ്ങളെയും സർക്കാരുകൾക്കും വിമർശിച്ച് വിജയ് മല്യ. അവസരങ്ങൾ മുതലെടുത്ത് മാധ്യമങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളും തന്നെ ഒരു ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് വിജയ് മല്യ പറഞ്ഞു. സി.ബി.​ഐ യുടെ കണ്ടെത്തൽ ഞെട്ടലുണ്ടാക്കിയെന്നും...

മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനം ; മാനദണ്ഡം എൻട്രൻസിൽ ഒതുങ്ങരുത് ;...

ന്യൂഡൽഹി: മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ മാത്രം മാനദണ്ഡ മാക്കരുതെന്ന് സുപ്രീം കോടതി. സ്കൂൾ പരീക്ഷാ ഫലത്തിലെ 40 ശതമാനം മാർക്ക് വെയിറ്റേജ് കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സ്വകാര്യ മെഡിക്കൽ, എഞ്ചിനീയറിങ്...

അങ്കത്തിന് നാളെ തുടക്കം; പഞ്ചാബും ഗോവയും നാളെ പോളിങ്...

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് നാളെ തുടക്കമാകും. ആദ്യ പാദ വോട്ടെടുപ്പില്‍ പഞ്ചാബും ഗോവയുമാണ് പോളിങ് ബൂത്തില്‍ കയറുന്നത്. പഞ്ചാബില്‍ 117 അംഗ സഭയിലേക്കും ഗോവയില്‍ 40 അംഗ സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്....

ബാഹുബലിയായി ഹരീഷ് റാവത്ത്; മോദിയും അമിത് ഷായും നോക്കി...

ശിവലിംഗം എടുത്തുയര്‍ത്തി തോളിലേറ്റിപ്പോകുന്ന അമരീന്ദ്ര ബാഹുബലി. സൂപ്പര്‍ഹിറ്റ് ചിത്രമായ ബാഹുബലിയിലെ മാസ് സീനുകളില്‍ ഒന്നാണിത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം ഈ സീനുകളാണ്. എന്നാല്‍ പ്രഭാസല്ല കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്താണ് പുതിയ...

നിയമസഭാ തെരഞ്ഞെടുപ്പ് : പഞ്ചാബ് ഗോവ സംസ്ഥാനങ്ങളില്‍ പരസ്യപ്രചാരണം...

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചു. ഇരുസംസ്ഥാനങ്ങളിലും ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.പഞ്ചാബില്‍ 117 അംഗ സഭയിലേക്കും, ഗോവയില്‍ 40 അംഗ സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പഞ്ചാബില്‍ ഭരണകക്ഷിയായ...

നാഗാലാന്‍ഡിൽ സ്ത്രീ സംവരണത്തെച്ചൊല്ലി പ്രക്ഷോഭം ; പ്രതിഷേധക്കാര്‍ ഗവണ്‍മെൻറ്...

കൊഹിമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച സംവരണത്തില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ വ്യാപക പ്രക്ഷോഭം. സ്ത്രീകൾ തലപ്പത്ത് വരരുതെന്ന് ആവശ്യപ്പെടുന്ന ഗോത്രങ്ങളാണ് പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയത്.സ്ത്രീ സംവരണം പാടില്ലെന്ന് സർക്കാരുമായുള്ള ചർച്ചയിൽ ഗോത്രങ്ങൾ...

എയര്‍സെല്‍ മാക്‌സിസ് കേസ്; മാരന്‍ സഹോദരന്മാര്‍ കുറ്റവിമുക്തരായി

എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരനും കുറ്റക്കാരല്ലെന്ന് കോടതി. സി.ബി.ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കനത്ത തിരിച്ചടി നല്‍കുന്നതാണ് ഡല്‍ഹി കോടതിയുടെ കണ്ടെത്തല്‍. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ്...

നോട്ടുനിരോധനത്തിന് ശേഷം വന്‍തുക നിക്ഷേപിച്ച 13 ലക്ഷം പേരോട്...

നോട്ടുനിരോധനത്തിന് ശേഷം ബാങ്കില്‍ വന്‍തുക നിക്ഷേപിച്ചവര്‍ക്ക് പിടിവീഴുന്നു .ഇത്തരത്തില്‍ വന്‍ നിക്ഷേപം നടത്തിയ  13 ലക്ഷം പേരോട് നിക്ഷേപത്തിന്റെ ഉറവിടം വെളിപെടുത്താന്‍ ആദായനികുതി വകുപ്പ് വിശദീകരണം തേടി.18 ലക്ഷം പേരുടെ അക്കൗണ്ടിലാണ് വന്‍ തുക...

സ്ത്രീധനത്തിനു കാരണം പെണ്‍കുട്ടികളുടെ വൈരൂപ്യം ; വിവാദ ഉള്ളടക്കവുമായി...

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പന്ത്രണ്ടാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിലെ സ്ത്രീധനത്തെ കുറിച്ചുള്ള ഉള്ളടക്കം വിവാദത്തിലേക്ക്. സ്ത്രീകളുടെ വൈരൂപ്യമാണ് സ്ത്രീധനത്തിന് കാരണമെന്നാണ് പാഠപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.വികലാംഗരും ഭംഗിയില്ലാത്തതുമായ സ്ത്രീകളുടെ വിവാഹം നടക്കാൻ വേണ്ടിയാണ് ഈ സമ്പ്രദായം നിലനിർത്തുന്നതെന്നും...