കൊച്ചിയിലെ ലഹരി പാര്‍ട്ടി: മുഖ്യ സംഘാടകന്‍ നടന്‍ ‘കോക്കാച്ചി’ പിടിയില്‍

Admin May 26, 2015

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ നടന്ന ലഹരിപാര്‍ട്ടിയുടെ മുഖ്യ സംഘാടകന്‍ ഒരു നടന്‍. ന്യൂജനറേഷന്‍ സിനിമകള്‍ ലഹരിയുടെ ഇടങ്ങളാകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ‘നടന്‍’ പിടിയിലാകുന്നത്. ഡിസ്‌കോ ജോക്കിയും നടനും ആയ മിഥുന്‍ ആണ് പോലീസിന്റെ പിടില്‍ ആയിട്ടുള്ളത്. ‘കോക്കാച്ചി’ എന്ന പേരിലാണത്രെ ഇയാള്‍ അറിയപ്പെടുന്നത്.

മിഥുനിന്റെ വീട് റെയ്ഡ് ചെയ്ത പോലീസ് കൂടുതല്‍ മയക്കുമരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഹാഷിഷും കഞ്ചാവും ആണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. കാറില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ ആയിരുന്നു ഇത്. കൊച്ചി കൊക്കെയ്ന്‍ കോസുമായി ബന്ധപ്പെട്ടാണ് പോലീസിന്റെ ലഹരിവേട്ട സജീവമായത്. അന്ന് ന്യൂജനറേഷന്‍ താരം ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരാണ് പിടിയിലായത്. ഇപ്പോള്‍ പിടിയിലായ കോക്കാച്ചി മിഥുന്‍ സിനിമാരംഗത്ത് ഉള്ളവര്‍ക്ക് കൊക്കെയ്ന്‍ വിതരണം ചെയ്യാറുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹാഷിഷ്, മരീജുവാന എന്നിവയുടെ പ്രത്യേക മിശ്രിതം ആണ് ഡിജെ പാര്‍ട്ടിയ്ക്കിടെ പോലീസ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇവയെല്ലാം തന്നെ നിരോധിയ്ക്കപ്പെട്ടവയാണ്. എന്നാല്‍ റഷ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ ഇവ നിയമവിധേയവും ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about:
EDITORS PICK