അവിഹിതബന്ധം; പ്രവാസിയുടെ ഭാര്യയെ കാണാനെത്തിയ യുവാവ് അബോധാവസ്ഥയില്‍

Admin May 27, 2015

ഫേസ്ബുക്ക് വഴി പ്രണയത്തിലായ പ്രവാസിയുടെ ഭാര്യയുമായി അവിഹിതം ബന്ധം പുലര്‍ത്താനെത്തിയ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശിയായ സന്ദീപിനെയാണ് മംഗലാപുരം ചെമ്പകമംഗലത്തെ ഒരു വീടിന് മുകളില്‍ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തലച്ചോറിന് കാര്യമായ പരിക്കുപറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സന്ദീപും സ്ത്രീയുമായുള്ള ബന്ധം നേരത്തെ തന്നെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നാണ് സൂചന. ഏപ്രില്‍ 20ന് സന്ദീപിനെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ മെയ് ആദ്യം പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും വീട്ടികാരുടെ കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങുകയായിരുന്നു.

പിന്നീട് കഴിഞ്ഞദിവസം മംഗലാപുരം ആശുപത്രിയില്‍ നിന്നാണ് സന്ദീപിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വീട്ടില്‍ നിന്നും മുങ്ങിയ സന്ദീപ് കാമുകിയെ കാണാനായി ഇവരുടെ വീടിനടുത്തുള്ള ഒരു വീടിന്റെ മുകളില്‍ താമസമാക്കിയിരുന്നു. ഇവിടെവെച്ച് സ്ത്രീയുമായി നിരന്തരം സന്ധിക്കാറുണ്ടെന്നും പറയുന്നു. എന്നാല്‍ സ്ത്രീയുടെ ഭര്‍ത്താവ് വിദേശത്തുനിന്നും എത്തിയതോടെ ഇവരുടെ സമാഗമം അവസാനിച്ചു. സന്ദീപിനെക്കുറിച്ചുള്ള സൂചന ലഭിച്ച ഭര്‍ത്താവ് താമസസ്ഥലത്തെത്തി ആക്രമിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിനെ വിളിച്ചത് സ്ത്രീയാണ്. ആശുപത്രിയില്‍വെച്ച് പിന്നീടിവര്‍ മുങ്ങുകയായിരുന്നു. പോലീസ് സംഭവം അന്വേഷിച്ചുവരികയാണ്. സ്ത്രീയുടെ ഭര്‍ത്താവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Read more about:
EDITORS PICK