ബാര്‍കോഴ: വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി

Admin May 27, 2015

ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായി വിജിലന്‍സ് വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി. മന്ത്രി മാണി കോഴ വാങ്ങിയെന്നതിന് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിജിലന്‍സ് എസ്.പി സുകേശന്‍ നാളെ നിയമോപദേശം തേടും.

രാജ് കുമാര്‍ ഉണ്ണിയുടെ നാല് മൊബൈല്‍ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍, ബാര്‍ ഉടമകളുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, മൊബൈല്‍ പോണ്‍ കോള്‍ വിവരങ്ങള്‍, ബാറുടമകളുടെ മൊഴി, ബിജുരമേശിന്റെ മൊഴി, ബാര്‍ ഉടമ അസോസിയേഷന്‍ യോഗങ്ങളുടെ മിനിറ്റ്‌സ്, ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം തുടങ്ങിയവയാണ് വിജിലന്‍സിന് ശക്തമായ തെളിവുകളായി കൈയിലുള്ളത്.

Read more about:
EDITORS PICK