ലഹരിപ്പാര്‍ട്ടി: ഇത്തവണയും ‘ഇരകള്‍’ ആഷിക്കും റീമയുമോ..?

Admin May 27, 2015

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ ലഹരിപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ പിടിയിലായ മിഥുന്‍ എന്ന കോക്കാച്ചിയിടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മുഴുവന്‍. സിനിമാ മേഖലയില്‍ നിന്ന് ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്, ആര്‍ക്കൊക്കെ ബന്ധമുണ്ട്, എന്തൊക്കെ സംഭവിച്ചു… ചോദ്യങ്ങള്‍ പലതാണ്. കൊച്ചി കൊക്കെയ്ന്‍ കേസില്‍ ഇത്തരത്തില്‍ മലയാളത്തിലെ പല ന്യൂജനറേഷന്‍ താരങ്ങളേയും മാധ്യമങ്ങള്‍ പേര് പറയാതെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ആഷിക് അബുവും റീമ കല്ലിങ്കലും പരസ്യമായി പ്രതികരിയ്ക്കുക തന്നെ ചെയ്തു. 12 പ്രമുഖരുടെ പേരുകള്‍ മിഥുന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലരെ പറ്റിയും തിരിച്ചറിയാന്‍ പാകത്തില്‍ സൂചനകളും നല്‍കുന്നുുണ്ട്. ഇനി ആഷിക്കും റീമയും വീണ്ടും പരസ്യമായി രംഗത്ത് വരേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.
27-1432709090-mithuncvilas-6സംവിധായക-താര ദമ്പതിമാര്‍ക്കും ഒരു യുവ നടനും എതിരെ പോലീസിന് മൊഴി ലഭിച്ചിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായക-താര ദമ്പതിമാര്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരം മിക്കവര്‍ക്കും അറിയാം.
കാെക്കെയ്ന്‍ കേസില്‍ തങ്ങളുടെ പേര് വലിച്ചിഴച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചതിനാലാവാം ഇത്തവണയും അവരുടെ പേരുകള്‍ പറയാന്‍ പലരും മടിയ്ക്കുന്നത്.27-1432709054-mithuncvilas-1
ന്യൂജനറേഷന്‍ സിനിമ നിര്‍മിയ്ക്കുന്ന പ്രമുഖ നിര്‍മാതാവിനെതിരേയും കോക്കാച്ചി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആരോപണ വിധേയനായ നിര്‍മാതാവിന്റെ രണ്ട് സിനിമകളിലാണ് കോക്കാച്ചി അഭിനയിച്ചിട്ടുള്ളതെന്നാണ് മറ്റൊരു പ്രമുഖ പത്രത്തിന്‍റെ വാര്‍ത്തയില്‍ പറയുന്ന മറ്റൊരു കാര്യം.
കൊക്കെയ്ന്‍ കേസില്‍ ആരോപണ വിധേയനായ സംവിധായകന്‍ നിര്‍മാണ പങ്കാളിയായ ചിത്രമായിരുന്നു കോക്കാച്ചി അഭിനയച്ചവയില്‍ ഒന്നെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.27-1432709048-shine-tom-chacko
കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പലതും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒന്നിന് പോലും തെളിവുണ്ടായിരുന്നില്ല.
ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ എന്ന രീതിയില്‍ പോലീസ് നിരീക്ഷിയ്ക്കുന്ന സിനിമാതാരങ്ങളൊക്കെ തന്നെ കോക്കാച്ചിയുടെ സൗഹൃദവലയത്തില്‍ ഉണ്ടെന്നാണ് വേറെ ചില കണ്ടെത്തലുകള്‍.
വിവാദ സിനിമാ സംവിധായകന്റെ ഡ്രൈവറായിരുന്നു മിഥുന്‍ എന്ന കോക്കാച്ചി എന്നും വാര്‍ത്തകളുണ്ട്. അതേ സമയം മിഥുന്‍ കേരളത്തിന് പുറത്തും അറിയപ്പെടുന്ന ഡിജെ ആയിരുന്നു എന്നും വാര്‍ത്തകളുണ്ട്.
മൊഴികളുടേയും വാര്‍ത്തകളുടേയും പുകമറയക്കൊടുവില്‍ സത്യം പുറത്ത് വരുമോ… ഇപ്പോള്‍ ആരോപണവിധേയരായവര്‍ അന്ന് പ്രതികളാകുമോ… ? അതോ ഈ കേസും ഒന്നും ആകാതെ അവസാനിയ്ക്കുമോ?

Read more about:
EDITORS PICK