അരുവിക്കരയില്‍ ശബരിനാഥന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Admin May 30, 2015

ആശങ്കകള്‍ക്കും നെടുനീളന്‍ ചര്‍ച്ചകള്‍ക്കും ശേഷം അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയായി. ജി കാര്‍ത്തികേയന്റെ ഇളയ മകന്‍ ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ജി കാര്‍ത്തികേയന്റെ ഭാര്യ പ്രൊഫ എംടി സുലേഖ സ്ഥാനാര്‍ത്ഥിയാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ശബരി നാഥനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ജി കാര്‍ത്തികേയന്റെ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണം എന്ന പിടിവാശിയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.

എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ശബരിനാഥന്‍. അതിന് ശേഷം എംബിഎ ചെയ്തു. 31 കാരനായ ശബരിനാഥന്‍ ഇപ്പോള്‍ടാറ്റ ട്രസ്റ്റില്‍ സീനിയര്‍ മാനേജര്‍ ആണ്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തീരുമാനം ഡിസി പ്രസിഡന്റിനെ അറിയിച്ചു. അരുവിക്കരയില്‍ പ്രവര്‍ത്തനപരിചയമുള്ള കോണ്‍ഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കണം എന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഹതാപ തരംഗത്തെ ാശ്രയിക്കുകയേ നിവൃത്തിയുള്ളൂ എന്നായിരുന്നു സംസഥാന നേതൃത്വത്തിന്റെ നിലപാട്. ശബരിനാഥന്റെ പേര്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ കേഎസ് യു അതിനെതിരെ രംഗത്ത് വന്നിരുന്നു. ശബരിനാഥന് വിജയസാധ്യതയില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ പറയുന്നു. പക്ഷേ എതിര്‍പ്പുകള്‍ പരിഗണിയ്ക്കാതെ സംസ്ഥാന നേതൃത്വം ശബരിനാഥനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു.

Read more about:
EDITORS PICK