മമ്മൂട്ടിയെ എല്ലാവരും തെറ്റിദ്ധരിച്ചു; എല്ലാത്തിനും സാക്ഷിയായ സത്യന്‍ അന്തിക്കാട് പറയുന്നു

Admin May 30, 2015

ടെലിവിഷന്‍ സീരിയല്‍ താരങ്ങളെ മമ്മൂട്ടി അപമാനിച്ചു എന്ന വാര്‍ത്തയോട് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പ്രതചികരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഏഷ്യനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ തമാശ എല്ലാവരും തെറ്റിദ്ധരിച്ചതാണെന്ന് എല്ലാത്തിനും സാക്ഷിയായ സത്യന്‍ അന്തിക്കാട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി ആരെയും അധിക്ഷേപിച്ചിട്ടുമില്ല പരിഹസിച്ചിട്ടുമില്ല. സ്വതവേ ഗൗരവപ്രകൃതക്കാരനായ മമ്മൂട്ടി അന്ന് പതിവിനു വിരുദ്ധമായി തമാശരീതിയില്‍ സംസാരിച്ചതാണ് തെറ്റിധാരണയ്ക്ക് വക ഒരുക്കിയത്. മമ്മൂട്ടിയുടെ തമാശ അവിടെ കൂടിയിരുന്നവര്‍ക്ക് മനസ്സിലാകാതെ പോയതാണ് പ്രശ്‌നമെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു

അതിലെ ബെസ്റ്റിനെ പല രീതിയില്‍ ആളുകള്‍ വ്യാഖ്യാനിച്ചതാണ് പ്രശ്‌നമായത്. ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ സ്‌റ്റേജില്‍ കയറി ഹാസ്യം കൈകാര്യം ചെയ്യാന്‍ സാധിക്കും, എന്നാല്‍ മമ്മൂട്ടിക്ക് അത് സാധിച്ചില്ല അതോടെ അത് തെറ്റിധരിക്കപ്പെട്ടു. മമ്മൂട്ടി അധിക്ഷേപിച്ചു എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെട്ടു. ഒരു ഫലിതം വേണ്ട രീതിയില്‍ ഏറ്റില്ലെങ്കില്‍ വി കെ എന്‍ പറയും ഒരു ഫലിതം കാറ്റില്‍ പറന്നു എന്ന്. മമ്മൂട്ടി പറഞ്ഞ ഫലിതങ്ങള്‍ കാറ്റില്‍ പറന്നു അതാണ് സംഭവിച്ചത്.- സത്യന്‍ അന്തിക്കാട് പറഞ്ഞു. പരിപാടിയ്ക്കിടയില്‍ വച്ച് മമ്മൂട്ടി ഇറങ്ങിപ്പോയി എന്ന ആരോപണവും അന്തിക്കാട് നിഷേധിച്ചു. പരിപാടി തുടങ്ങുമ്പോള്‍ തന്നെ പത്തര, പതിനൊന്ന് മണിയായിരുന്നു. അത്ര വൈകിയ സമയത്തും തൊടുപുഴയില്‍ നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി അങ്കമാലിയിലെത്തിയത്. സീരിയില്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ ഇത്ര പ്രയാസപ്പെട്ട് മമ്മൂട്ടി വരേണ്ടതുണ്ടായിരുന്നോ എന്ന് സംവിധായകന്‍ ചോദിക്കുന്നു. മാത്രവുമല്ല മമ്മൂട്ടിയുടെ സഹോദരന്‍ സീരിയല്‍ രംഗത്താണ് പ്രവര്‍ത്തിയ്ക്കുന്നത്. ഒത്തിരി സീരിയല്‍ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി അഭിനയിച്ചിട്ടുമുണ്ട്. അഞ്ചോ ആറോ തവണ മമ്മൂട്ടിയെ സ്‌റ്റേജിലേക്ക് വിളിച്ചിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരു മടിയും കൂടാതെയാണ് അദ്ദേഹം വേദിയില്‍ കയറിയത്. അതിനു ശേഷം പുതുതായി തുടങ്ങുന്ന ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വഹിച്ചതിനു ശേഷമാണ് പോയത്. അല്ലാതെ ക്ഷുഭിതനായി വേദി വിടുകയോ പരിപാടിയുടെ ഇടയ്ക്കുവച്ച് ഇറങ്ങി പോവുകയോ ഒന്നും ചെയ്തിട്ടില്ല- സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

Read more about:
EDITORS PICK