സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ട്

Admin May 30, 2015

സംസ്ഥാനത്തെ വിവിധ സ്വകാര്യ കമ്പനികള്‍ പല ഭാഗങ്ങളിലായി അഞ്ച് ലക്ഷത്തോളം ഏക്കര്‍ റവന്യൂ ഭൂമി കയ്യേറിയതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി എസ ശ്രീജിത്ത്‌ നടത്തിയ്ട അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുന്പ് ബ്രിട്ടീഷുകാരുടെ കാലത്ത് കയ്യേറിയ ഭൂമിയും കൊട്ടാരങ്ങളും മറ്റും സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടാക്കാന്‍ നിയമം നിലനിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുതല്‍ കൂട്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമിക്ക് വ്യാജ രേഖകള്‍ ഉണ്ടാക്കി വിവിധ കമ്പനികള്‍ ഇപ്പോഴും ഭൂമി സര്‍ക്കാരിലേക്ക് വിട്ടു കൊടുക്കാതെ കൈവശം വച്ചിരിക്കുകയാണ്. ഭൂപരിഷ്ക്കരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 15 ഏക്കര്‍ ഭൂമിക്കു മുകളില്‍ ആരും കൈവശം വെക്കാന്‍ പാടില്ല എന്നതാണ്. എന്നാല്‍ ഇതില്‍ കൃതിമം കാട്ടി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം ഉണ്ടായിരിക്കുന്നത്. പല കമ്പനികളും വര്‍ഷങ്ങളായി ഇത്തരത്തില്‍ സര്‍ക്കാരിനെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ്‌ ടീ കമ്പനി ലിമിറ്റഡ വ്യാജ രേഖകള്‍ ചമച് സര്‍ക്കാരിനെ കബളിപ്പിച്ചതിന്റെ വിവരങ്ങളാണ് ഐ.ജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ പുറത്തു വന്നിട്ടുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിലെ വള്ളിയന്‍കാവ് നിവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രദേശം ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ അധീനതയിലുള്ള സ്ഥലതിനാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. പ്രദേശത്തെ ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം വരെ കമ്പനിയുടെ കീഴിലാണ്. റോഡുകളില്‍ കമ്പനി ടോള്‍ വരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐ.ജി.യുടെ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ
As per section 18A of the Foreign Exchange Regulation Act 1947 :-
“Restriction on appointment of certain companies and firms as agents or technical advisers in India – Without prejudice to the provisions of Section 21 and notwithstanding anything contained in any other provision of this Act, a company (other than a banking company) which is not incorporated under any law in force in India or which is controlled directly or indirectly by persons resident outside India, or any branch or office of any such company in India, or a firm consisting wholly or in part of persons resident outside India, shall not accept appointment as –

(a) agent in India of any person, company or firm in the trading or commercial transactions thereof, or

(b) technical or management adviser in India of any person, company or firm, except with the general or special permission of the Central Government or the Reserve Bank; and where such appointment is accepted without such permission, it hall be void.

As per subsection 5 of section 6 of the Indian Independence Act 1947,

“No order in council made on or after the appointed day under any Act passed before the appointed day, and no order, rule or other instrument made on or after the appointed day under any such Act by any United Kingdom Minister or authority, shall extend, or be deemed to extend, to either of the new Dominions (India and Pakistan) as part of the law of that Dominion”

And, subsection (1) (b) of section 7 stipulates as follows,
“the suzerainty of His Majesty over the Indian states lapses, and with it, all treaties and agreements in force at the date of the passing of this Act between His majesty and the rulers of Indian states, all functions exercisable by His Majesty at that date with respect to Indian states, all obligations of His Majesty existing at that date towards Indian states or the rulers thereof and all powers, rights, authority or jurisdiction exercisable by His Majesty at that date in or in relation to Indian states by family, grant, usage, sufferance or otherwise; and”
Constitution of India, Article 296. Property accruing by escheat or lapse or as bona vacantia.– Subject as hereinafter provided any property in the territory of India which, if this Constitution had not come into operation, would have accrued to His Majesty or, as the case may be, to the Ruler of an Indian State by escheat or lapse, or as bona vacantia for want of a rightful owner, shall, if it is property situate in a State, vest in such State, and shall, in any other case, vest in the Union:

Provided that any property which at the date when it would have so accrued to His Majesty or to the Ruler of an Indian State was in the possession or under the control of the Government of India or the Government of a State shall, according as the purposes for which it was then used or held were purposes of the Union or a State, vest in the Union or in that State.

1978 ലാണ് ഇവിടെ അവസാന റീ സര്‍വേ നടന്നത്. എന്നാല്‍ ഇതിനു സര്‍ക്കാരിന്റെ ഔധ്യോതിക ഉറപ്പ് ലഭിച്ചിട്ടില്ല.
സര്‍ക്കാര്‍ രേഖകള്‍ പപ്രകാരം സ്ഥലം പുറമ്പോക്ക് സ്ഥലമായി പ്രഖ്യാപിച്ചതാണ്.
എന്നാല്‍ കമ്പനി മറ്റു പല രേഖകളും തയ്യാറാക്കി ഭൂമി കൈവശം വെക്കുകയായിരുന്നു.കമ്പനിക്കെതിരെ ഉടന്‍ നിയമ നടപടികള്‍ ഉണ്ടാകും.
ഇത്തരത്തില്‍ നിരവധി കയ്യേറ്റങ്ങള്‍ ഇനിയും പിടി കൂടാനുന്ടെന്നു ഐ.ജി ഫാല്‍ക്കന്‍ പോസ്ടിനോദ് പറഞ്ഞു.

Read more about:
EDITORS PICK