അരുവിക്കര ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകും: മുഖ്യമന്ത്രി

Admin June 1, 2015

അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് അരുവിക്കരയില്‍ നിര്‍ത്തിയിരിക്കുന്നത്. അരുവിക്കരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.

കെ.എസ് ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കിയതിനെ കെ.എസ്.യു എതിര്‍ക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ വിമര്‍ശിക്കുന്നവരാകും സ്ഥാനാര്‍ഥിക്ക് വേണ്ടി കൂടുതല്‍ പരിശ്രമിക്കുക എന്നായിരുന്നു മറുപടി.

കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ സ്ഥാപിച്ച കാനായി കുഞ്ഞിരാമന്റെ ശില്‍പം നേരിട്ട് കാണാതിരുന്നത് മന:പൂര്‍വ്വമാണെന്ന് അദ്ദേഹം പ്രതികരിച്ചു. താന്‍ അത് കാണാന്‍ പോയാല്‍ ശില്‍പിക്ക് അതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടും. അതുകൊണ്ടാണ് പോകാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more about:
EDITORS PICK