എന്‍ഡിഎഫ് മുഖപത്രത്തിന്റെ ലേഖകന്‍ അല്‍ഖ്വയ്ദയുടെ ചാവേര്‍, ജിഹാദ് നടത്തുന്നത് സിറിയയില്‍

Admin June 1, 2015

സിറിയയില്‍ അല്‍ഖ്വയ്ദയുടെ ചാവേറായി മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്‌റയ്ക്ക് വേണ്ടി പാലക്കാട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ പ്രവര്‍ത്തിയ്ക്കുന്നതായാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ജനം ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഡിഎഫിന്റെ മുഖപത്രത്തില്‍ ഗള്‍ഫിലെ പാര്‍ട്ട് ടൈം ലേഖകനായിരുന്നു ഇയാളെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അബു താഹിര്‍ എന്നയാളാണ് സിറിയയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതായി ചാനല്‍ പറയുന്നത്. abuthahir.olavakkod.9 എന്ന അഡ്രസിലുള്ള ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ലഭിച്ചതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more about:
EDITORS PICK