എസ് ജാനകി അവസാനമായി ആലപിച്ച 10 കല്‍പനകളിലെ ഗാനം പുറത്തിറങ്ങി; കാണൂ

സ്വന്തം ലേഖകന്‍ October 4, 2016
10-kalpanakal

പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അവസാനമായി ആലപിച്ച ഗാനം പുറത്തിറങ്ങി. പത്ത് കല്‍പ്പനകള്‍ എന്ന മലയാള ചലച്ചിത്രത്തിനുവേണ്ടിയാണ് ജാനകിയമ്മ  പാടിയിരിക്കുന്നത്. പത്തു കല്‍പനകളിലെ അമ്മപ്പൂവിനും എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

ഇതൊരു താരാട്ടു പാട്ടാണ്. നാടന്‍ പശ്ചാത്തലമൊരുക്കിയാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റോയ് പുറമഠം രചിച്ച് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കിയ ഗാനമാണിത്. മീര ജാസ്മിനും അനൂപ് മേനോനും കേന്ദ്രകഥാപാത്രമായെത്തുന്ന 10 കല്‍പ്പനകള്‍ സംവിധാനം ചെയ്തിരിക്കുന്നത് ഡോണ്‍ മാക്സ് ആണ്.

മുരളി ഗോപി, കനിഹ, കവിത നായര്‍, തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

Read more about:
EDITORS PICK