ഇതൊന്നും കാണാനുള്ള ശക്തിയില്ല, ഞങ്ങളെ ഒന്നു കൊന്നു തരുമോ? തെലുങ്ക് മലരിന്റെ ഡാന്‍സ് കണ്ട് ഞെട്ടിയ മലയാളികള്‍

സ്വന്തം ലേഖകന്‍ October 9, 2016
shruthi-hassan-sai-pallavi-malar-premam

പ്രേമം തെലുങ്കില്‍ റിലീസ് ചെയ്തിട്ടും ട്രോളര്‍മാര്‍ വിടാതെ പിടിച്ചിരിക്കുകയാണ്. സിനിമ തെലുങ്കില്‍ ഹിറ്റായെന്ന് പറയുമ്പോഴും മലയാളികള്‍ കിടന്നു കരയുകയാണ്. പ്രേമം തെലുങ്കിലെ പാട്ടാണ് മലയാളികളെ ഞെട്ടിപ്പിക്കുന്നത്. ഒന്നിനു പിന്നാലെ മറ്റൊരു പാട്ടുകൂടി കണ്ടപ്പോള്‍ എല്ലാം പൂര്‍ത്തിയായി. മലയാളത്തില്‍ സായ്പല്ലവിയുടെ ഡാന്‍സ് മലയാളികളെ ഞെട്ടിപ്പിച്ചതായിരുന്നു.

എന്നാല്‍, തെലുങ്കിലെ മലര്‍ ഡാന്‍സ് കളിച്ചപ്പോള്‍ വെറുപ്പിച്ച് നശിപ്പിച്ചു എന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ഞങ്ങളെ ഒന്നു കൊന്നു തരുമോയെന്ന് മലയാളികള്‍ ചോദിക്കുന്നു. ഇതൊക്കെ എങ്ങനെ കണ്ട് നില്‍ക്കാന്‍ സാധിക്കും. മലര്‍ ടീച്ചര്‍ ജോര്‍ജിനെയും കൂട്ടുകാരെയും ഡാന്‍സ് പഠിപ്പിക്കുന്ന രംഗം ഇത്രമാത്രം വൃത്തികേടാക്കണമായിരുന്നോയെന്നാണ് മലയാളികളുടെ ചോദ്യം.

ഡാന്‍സ് അല്‍പം ഓവറായില്ലേയെന്ന് തോന്നിപ്പോകും. മൊത്തത്തില്‍ അഭിനയം ഓവറാണെന്നാണ് വിലയിരുത്തല്‍. ഈ ഡാന്‍സ് വീഡിയോ കണ്ടുനോക്കൂ…

Read more about:
EDITORS PICK