തോപ്രാംകുടിയില്‍ കലാമണ്ഡലം ഇല്ലാത്തത് മമ്മൂട്ടിയുടെ കുറ്റമാണോ? ഈ പാട്ട് കാണൂ

സ്വന്തം ലേഖകന്‍ October 12, 2016
thoppil-joppan

ഡാന്‍സ് എന്നു പറയുമ്പോള്‍ മമ്മൂട്ടിക്ക് അലര്‍ജിയാണല്ലോ.. അതിനുമാത്രം മമ്മൂക്കയെ കിട്ടില്ല. എങ്കിലും പല സിനിമയിലും ഒരു ശ്രമം നടത്താതിരുന്നില്ല. തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ ഓടുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലും പാട്ട് രംഗങ്ങളുണ്ട്. ഇവിടെയും നമ്മടെ അച്ചായന്‍ ഒരു കൈ നോക്കി.

തോപ്പില്‍ ജോപ്പനിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. മമ്മൂട്ടിയും മമ്ത മോഹന്‍ദാസും മഴയില്‍ നനഞ്ഞുള്ള ഗാനരംഗമാണിത്. ഡാന്‍സ് കളിക്കാന്‍ ആഗ്രഹിക്കുന്ന മമ്മൂക്കയെ പക്ഷെ സുഹൃത്തുക്കള്‍ വിടുന്നില്ല. വളരെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

തോപ്രാംകുടിയില്‍ കലാമണ്ഡലം ഇല്ലാത്തത് എന്റെ കുറ്റമാണോ എന്ന രസകരമായ ഡയലോഗും ജോപ്പന്‍ വിടുന്നുണ്ട്. വയലാര്‍ ശരത് ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് വിദ്യാ സാഗറാണ് ഈണം നല്‍കിയിരിക്കുന്നത്.

Read more about:
EDITORS PICK