ബാ​ഴ്സ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് അ​ത്‌​ല​റ്റി​കോ

Pavithra Janardhanan October 15, 2017

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗി​ലെ ക​രു​ത്ത​ൻ​മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബാ​ഴ്സ​ലോ​ണ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്. അ​വ​സാ​ന മി​നി​റ്റി​ൽ സു​വാ​ര​സ് നേ​ടി​യ ഗോ​ളി​ലാ​ണ് ബാ​ഴ്സ ര​ക്ഷ​പെ​ട്ട​ത്. ആ​ദ്യ പ​കു​തി​യി​ൽ സാ​വു​ൾ നീ​ഗെ​യു​ടെ ഗോ​ളി​ൽ അ​ത്‌​ല​റ്റി​കോ ലീ​ഡെ​ടു​ത്തു. ബോ​ക്സി​നു പു​റ​ത്തു​നി​ന്നു​മെ​ടു​ത്ത കി​ടി​ല​ൻ ഷോ​ട്ട് ബാ​ഴ്സ വ​ല​യി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 21 ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ അ​ത്‌​ല​റ്റി​കോ അ​വ​സാ​ന മി​നി​റ്റു​വ​രെ ബാ​ഴ്സ​യെ വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ച്ചു.

എ​ന്നാ​ൽ 82 ാം മി​നി​റ്റി​ൽ സീ​സ​ണി​ൽ ഇ​തു​വ​രെ തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന ബാ​ഴ്സ കാ​ത്തി​രു​ന്ന ഗോ​ളെ​ത്തി. വ​ല​തു​പാ​ർ​ശ്വ​ത്തി​ൽ​നി​ന്നും അ​ത്‌​ല​റ്റി​കോ ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന പ​ന്ത് ത​ല​കൊ​ണ്ടു​കു​ത്തി സു​വാ​ര​സ് ഗോ​ളി​ലേ​ക്കി​ട്ടു. മ​ത്സ​ര​ത്തി​ൽ 67 ശ​ത​മാ​ന​വും ബാ​ഴ്സ​യു​ടെ കാ​ലി​ലാ​യി​രു​ന്നു പ​ന്തെ​ങ്കി​ലും അ​ത്‌​ല​റ്റി​കോ പ്ര​തി​രോ​ധം പാ​റ​പോ​ലെ ഉ​റ​ച്ചു​നി​ന്ന​താ​ണ് വി​ജ​യം അ​ക​ന്ന​ത്. മെ​സി​യു​ടെ മ​നോ​ഹ​ര​മാ​യൊ​രു ഫ്രീ​കി​ക്ക് പോ​സ്റ്റി​ൽ ത​ട്ടി​ത്തെ​റി​ച്ച​തും ബാ​ഴ്സ​യു​ടെ ദൗ​ർ​ഭാ​ഗ്യ​മാ​യി.

Read more about:
EDITORS PICK
SPONSORED