കൗമാര ഫുട്‌ബോളില്‍ ഇന്ന് കലാശക്കൊട്ട്‌

News Desk October 28, 2017

കൗമാര ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ന് കലാശക്കൊട്ട്. കൊല്‍ക്കത്തയില്‍ പന്തുരുളാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ഇം​ഗ്ലീ​ഷു​കാ​രു​ടെ പ​ട​യോ​ട്ട​ത്തി​നു കോ​ല്‍ക്ക​ത്ത വേ​ദി​യൊ​രു​ക്കു​മോ അ​തോ സ്പാ​നി​ഷ്പ്പടയോട്ടത്തിന് മുന്നില്‍ ഇംഗ്ലീഷ്‌കാര്‍ വഴിമാറുമൊ. ര​ണ്ടാ​യാ​ലും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന ഒ​രു പോ​രാ​ട്ടം, അ​താ​ണ് ഇ​ന്ന് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ ക​ളി​ത്ത​ട്ടാ​യ കോ​ല്‍ക്ക​ത്ത​യി​ലെ സാ​ള്‍ട്ട്‌​ലേ​ക്ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ നടക്കാന്‍ പോകുന്നത്‌. ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥ്യമേകിയ​ ഫി​ഫ അ​ണ്ട​ര്‍ 17 ലോകകപ്പില്‍ ഇം​ഗ്ല​ണ്ടും സ്‌​പെ​യി​നും മു​ഖാ​മു​ഖം. രാത്രി എട്ടിനാണ് ഫൈനല്‍

ഒ​ക്ടോ​ബ​ര്‍ ആ​റി​ന് തു​ട​ങ്ങി​യ ലോ​ക​ക​പ്പി​ല്‍ 24 ടീ​മു​ക​ള്‍ ന​ട​ത്തി​യ 50 പോ​രാ​ട്ട​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി​രി​ക്കു​ന്നു. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍, ഫൈ​ന​ലും ലൂ​സേ​ഴ്‌​സ് ഫൈ​ന​ലും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന മൂ​ന്നാം സ്ഥാ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ബ്ര​സീ​ല്‍ മാലിയെ  നേ​രി​ടും. ബ്ര​സീ​ലി​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടി​യ​പ്പോ​ള്‍ മാ​ലി​യെ അ​തേ സ്‌​കോ​റി​നു ത​ന്നെ​യാ​ണ് സ്‌​പെ​യി​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ല്‍ക്ക​ത്ത ക​ലാ​ശ​ത്തി​നു യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​ത്.

ആര് ചാമ്പ്യനായാലും അതു ചരിത്രമാകും. യൂറോപ്പിലെ വമ്പന്‍മാരുടെ പിന്‍മുറക്കാര്‍ക്ക് കൗമാര കിരീടം ഇപ്പോഴും അന്യമാണ്. ചരിത്രത്തില്‍ രണ്ട് യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഫൈനലില്‍ പോരടിച്ചിട്ടുമില്ല. ഇംഗ്ലണ്ട് ഫൈനലില്‍ കടക്കുന്നത് ആദ്യം. മൂന്ന് തവണ ഫൈനലില്‍ കടന്നിട്ടും കിരീടം കിട്ടാത്തതിന്റെ നിരാശയിലാണ് സ്പെയ്ന്‍. ഇരു പാര്‍ശ്വങ്ങളില്‍നിന്നുള്ള പന്തൊഴുക്കിന് തടയിടാന്‍, മധ്യനിരയിലുള്ള കളി മെനയലുകളെ ചിതറിത്തെറിപ്പിക്കാന്‍, അസ്ത്രവേഗമുള്ള ഷോട്ടുകളെ നിര്‍വീര്യമാക്കാന്‍ ഇരു സംഘവും തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മധ്യനിരകള്‍ തമ്മിലുള്ള പോരായിരിക്കും ഇന്ന്. ഭാവന സമ്പന്നമാണ് ഇരുമധ്യനിരകളും.

ഇതുവരെയുള്ള ഇംഗ്ലണ്ടിനെ ഇനിയും കാണാം എന്ന് കോച്ച് സ്റ്റീവന്‍ കൂപ്പര്‍ പറയുമ്പോള്‍ സ്പാനിഷ് കോച്ച് സാന്റിയാഗോ ഡിനിയ ആദ്യമായി പ്രതിരോധ കളിയെ കുറിച്ച് പറഞ്ഞു.ഇംഗ്ലിഷ് കൗമാരനിരയ്ക്ക് ഒരു പ്രതികാരം കൂടിയുണ്ട്.  അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ തോല്‍വിയുടെ വേദന മാറിയിട്ടില്ല. ഷൂട്ടൌട്ടില്‍ ഇംഗ്ലണ്ടിന്റെ കിക്ക് പാഴാക്കിയ റിയാന്‍ ബ്രൂസ്റ്ററാണ് ഈ ലോകകപ്പിലെ മികച്ച ഗോളടിക്കാരന്‍. മറ്റൊരു കിക്ക് പാഴാക്കിയ ജോയെല്‍ ലാറ്റിബ്യൂഡെയര്‍ ഇംഗ്ളീഷ് നിരയുടെ ക്യാപ്റ്റനാണ്. സെമിയില്‍ ബ്രസീലിന്റെ ആക്രമണത്തെ ലാറ്റിബ്യൂഡെയര്‍ മനോഹരമായാണ് പ്രതിരോധിച്ചത്.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​തൊ​ഴി​ച്ചാ​ല്‍ ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രി​ക്ക​ല്‍പ്പോ​ലും തോ​ല്‍ക്കാ​തെ മു​ന്നേ​റി​യ ടീ​മാ​ണ്  സ്‌​പെ​യി​ന്‍. മെ​സി വ​ള​ര്‍ന്ന ലാ ​മാ​സി​യ​യി​ലെ​യും റ​യ​ല്‍ മാ​ഡ്രി​ഡ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യി​ലെ​യും ഒ​രു​പി​ടി യു​വ​പ്ര​തി​ഭ​ക​ള്‍ അ​ട​ങ്ങു​ന്ന സ്‌​പെ​യി​ന് അ​ല്പം മു​ന്‍തൂ​ക്കം പ​റ​യാ​മെ​ങ്കി​ലും കി​രീ​ടം നേ​ടാ​ന്‍ ഏ​റ്റ​വും സാ​ധ്യ​ത ക​ല്പി​ച്ചി​രു​ന്ന ബ്ര​സീ​ലി​നെ നി​ലം​പ​രി​ശാ​ക്കി​യ ഇം​ഗ്ല​ണ്ടി​നെ കു​റ​ച്ചു കാ​ണാ​നാ​വി​ല്ല. 1966ല്‍ ​ബോ​ബി മൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സീ​നി​യ​ര്‍ ഇം​ഗ്ലീ​ഷ് ടീം ​കി​രീ​ടം നേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തോ​ടാ​ണ് യം​ഗ് ല​യ​ണ്‍സാ​യ ഇം​ഗ്ല​ണ്ടി​ന്‍റെ മു​ന്നേ​റ്റ​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​കി​രീ​ട നേ​ട്ട​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ഏ​തെ​ങ്കി​ലു​മൊ​രു ഫി​ഫ ടൂ​ര്‍ണ​മെ​ന്‍റ് ഇം​ഗ്ല​ണ്ട് വി​ജ​യി​ക്കു​ന്ന​ത്. ജൂ​ണി​ല്‍ ന​ട​ന്ന അ​ണ്ട​ര്‍ 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ വെ​ന​സ്വേ​ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട് കി​രീ​ടം നേ​ടി​യി​രു​ന്നു.

 

Read more about:
EDITORS PICK
SPONSORED