‘ഗൂഡാലോചന’ പാളിയോ അതോ..?; റിവ്യൂ വായിക്കാം

News Desk November 3, 2017

രാഹുല്‍ സി രാജ്‌

ജോലിയും കൂലിയുമില്ലാതെ നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരന്‍മാര്‍ കൂടി ഒരു ബിസിനസ് ആരംഭിക്കുന്നതും ശേഷം പല കടക്കെണികളിലും ഇവര്‍ ചെന്ന് ചാടുന്നതും അവരില്‍ നിന്ന് രക്ഷപ്പെടാനുളള ചിരിപ്പടക്കങ്ങളുടെ ഗുഡാലോചനയുമാണ് ഗൂഡാലോചന എന്ന ചിത്രത്തിന്റെ പ്രമേയം.

സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ചിരിയില്‍ തന്നെ. നര്‍മ്മത്തില്‍ കലര്‍ത്തിയ ആദ്യപകുതി പ്രേക്ഷകരെ പ്രതീക്ഷയിലാഴ്ത്ത്ി ഒരിടവേള. ശേഷം വീണ്ടും ചിരിപൂരങ്ങളുടെ ഘോഷയാത്രയായി ചിത്രം മുന്നോട്ട് പോകുന്നു. എന്നാല്‍ കൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ ചിത്രം ചെറുതായൊന്നു വലിച്ചുനീട്ടുന്നപ്പോലെ തോന്നിയേക്കാം. ആവശ്യമില്ലാത്ത രംഗങ്ങള്‍ കുത്തിതിരുകി ഏച്ചുനില്‍ക്കുന്ന അവസ്ഥ. അവസാനം കുറച്ച് കൂടി മനോഹരമാക്കാമായിരുന്നുവെന്ന് സിനിമ കാണുന്ന ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.

താരങ്ങളായി എത്തിയ എല്ലാവരും തന്നെ മികച്ച അഭിനയം കാഴ്ചവെച്ചു. നായികയായി എത്തിയ നിരഞ്ജനയും അതിഥിയായി എത്തിയ മംമ്തയും ഗംഭീര പ്രകടനം കാഴ്ചവെച്ചു.

ഹാസ്യം തന്നെയാണ് ഗൂഡാലോചനയുടെ ഹൈലൈറ്റ്. ഹരീഷ് പിഷാരടിയും അജു വര്‍ഗീസും വിഷ്ണുവും ചിരിപ്പിച്ച് ചിരിപ്പിച്ച് മണ്ണുത്തപ്പിക്കും എന്നാ കാര്യം ഉറപ്പ്. ധ്യാനും ഒട്ടും മോശക്കാരനല്ല.

ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തില്‍ ശ്രീനിവാസന്റെയും വിനീത് ശ്രീനിവാസന്റെയും ടോണ്‍ അവിടെ ഇവിടെ തോന്നിയേക്കാം. കോഴിക്കോടന്‍ ടൈറ്റില്‍ ഗാനവും. മികച്ച അവതരണ ശാലിയും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ പറ്റിയ കോമഡികകളും ഉളതിനാല്‍ ഗൂഡാലേചന നിങ്ങളെ നിരാശനാക്കില്ലെന്ന കാര്യം ഉറപ്പ്‌.

 

Read more about:
RELATED POSTS
EDITORS PICK
SPONSORED