പി.എസ്.സി പരീക്ഷകളുടെ മൂല്യ നിര്‍ണയം ഇനി കംപ്യൂട്ടര്‍ സ്‌ക്രീനിങ്ങിലൂടെ

Sumathi November 23, 2017

ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത ശേഷം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ മൂല്യനിര്‍ണയം നടത്തുന്ന രീതിയിലേക്കു പിഎസ്സി മാറുന്നു. ഇതിനായി വിവരണാത്മക പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്ന ചുമതല സിഡിറ്റിനെ ഏല്‍പ്പിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു.

ഉത്തരക്കടലാസുകള്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് മാതൃകയില്‍ തയാറാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ചായിരിക്കും മൂല്യനിര്‍ണയം. പി.എസ്.സിയിലെ അക്കാദമിക് കമ്മിറ്റി അംഗങ്ങള്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചശേഷം നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു പരിഷ്‌കാരം.

പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവരുന്ന വിവരങ്ങള്‍, അറിയിപ്പുകള്‍, വിജ്ഞാപനങ്ങള്‍, ഇന്റര്‍വ്യൂപരീക്ഷാ കലണ്ടര്‍, ബുള്ളറ്റിന്‍ കവര്‍ പേജ് എന്നിവ ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക് അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്കു വിവരങ്ങള്‍ നല്‍കാനാണിത്. തിരിച്ച് അഭിപ്രായം അറിയിക്കാന്‍ ഇതില്‍ അവസരമില്ല. അങ്ങനെ ചെയ്യുന്നവരെ തടയും.

Read more about:
EDITORS PICK
SPONSORED