പത്താംക്ലാസ്‌ പാസ്സായവരെ റിസര്‍വ് ബാങ്ക്‌ വിളിക്കുന്നു

News Desk November 23, 2017

എസ്.എസ്.എല്‍.സിക്കാരെ റിസേര്‍വ്‌ ബാങ്ക് ക്ഷണിക്കുന്നു. പത്താം ക്ലാസ്സുകാര്‍ക്കു റിസര്‍വ്
ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റാവാന്‍ അവസരം. കേരളത്തിലടക്കം നിരവധി ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ്സുകാരെ ലക്ഷ്യം വെച്ചുള്ള ഒഴിവുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ എക്‌സാമിന്റെയും ഭാഷാ പരിഞ്ജാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇന്ത്യയിലാകമാനമുള്ള റിസേര്‍വ്‌ ബാങ്കിന്റെ വിവിധ ഓഫീസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി  അയക്കണം. ഇന്ത്യയിലാകമാനം 526 ഒഴിവുകളിലാണുള്ളത്.

കേരളത്തില്‍ ആകെ 47 ഒഴിവുകളാണുള്ളത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത് മുംബൈലാണ്. ചെന്നൈ,ഗുവാഹത്തി,കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ഒഴിവുകളുള്ളത്.

10940 മുതല്‍ 23700  രൂപവരെയാണ് റിസേര്‍വ്‌ ബാങ്ക് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. അപേക്ഷകര്‍ 1/11/2017 നു മുമ്പായി എസ്.എസ്.എല്‍.സി പാസ്സായവരായിരിക്കണം. 18 മുതല്‍ 25 വരെയാണ് അപേക്ഷകരുടെ പ്രായപരിധി.

അപേക്ഷിക്കുന്നവര്‍ 2/11/1992 നും 1/11/1999 നും ഇടയില്‍   ജനിച്ചവരാകണം. എസ്.സി, എസ്.ടിക്കാര്‍ക്കു അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്കു മൂന്നുവര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്‌. ഒ.ബി.സിക്കാര്‍ക്കു 450 രൂപയും എസ്.സി, എസ്.ടി തുടങ്ങിയ പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ 50 രൂപയുമാണ് അപേക്ഷാ ഫീസ്. ഡിഗ്രിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.

 

Read more about:
EDITORS PICK
SPONSORED