ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന്റെ ശിക്ഷ ശരിവെച്ച് കോടതി

Pavithra Janardhanan November 26, 2017

അബുദാബി: വഴക്കിട്ട ഭാര്യയുമായി അമിത വേഗതയില്‍ കാറോടിച്ചു പോകുകയും മനഃപൂര്‍വം അപകടം വരുത്തി യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയുടെ ശിക്ഷ കോടതി ശരിവെച്ചു.

13 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് സ്വദേശി പൗരന് കോടതി വിധിച്ചത്. അല്‍ ദഫ്റ കോടതിയുടേതാണ് ഉത്തരവ്. 40,000 ദിര്‍ഹം പിഴ നല്‍കാനും വിധിയില്‍ പ്രസ്താവിച്ചു.

അപകടത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ ഫോറന്‍സിക് പരിശോധനയില്‍ കൈമുട്ടിന് ഡിസ്ലൊക്കേഷന്‍ സംഭവിച്ചിട്ടുണ്ടെന്നും അത് അപകടത്തിന് മുമ്ബ് ഭര്‍ത്താവ് ഉപദ്രവിച്ചതിനാലാണെന്നും വ്യക്തമായിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നെന്നും അതില്‍ കുപിതനായ പ്രതി മനഃപൂര്‍വം അപകടമുണ്ടാക്കിയതാണെന്നും ബോധ്യമായി.

പിന്നീട് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.പ്രതി നിരപരാധിയാണെന്നും നടന്നത് സാധാരണ അപകടമാണെന്നും പ്രതിഭാഗവും വാദിച്ചെങ്കിലും കോടതി കേട്ടില്ല.

Read more about:
EDITORS PICK