ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കുമ്പോ​ൾ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​രം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമെന്നു പി.എസ്.സി

News Desk November 28, 2017

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കുമ്പോ​ൾ ത​ന്നെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​രം സേ​വ​ന പു​സ്​​ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന  നി​ർ​ദേ​ശം പി.​എ​സ്.​സി അം​ഗീ​ക​രി​ച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി യോഗത്തില്‍ തീരുമാനം ഉണ്ടായത്. നി​ശ്ചി​ത ഫോ​റ​ത്തി​ലാ​കും ഇ​ത്​ രേ​ഖ​പ്പെ​ടു​ത്തു​ക. 1960ലെ ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളി​ലെ 23 എ ​ആ​യി ഈ ​വ്യ​വ​സ്​​ഥ ഉ​ൾ​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടു​ള്ള ക​ര​ട് വി​ജ്​​ഞാ​പ​ന​ത്തി​നാ​ണ്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്

യൂ​നി​ഫോം​ഡ് ഫോ​ഴ്സി​ലെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ ശാ​രീ​രി​ക അ​ള​വെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നു​ള്ള പു​ന​ര​ള​വെ​ടു​പ്പി​നു​ള്ള അ​പ്പീ​ലു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രും. നി​ശ്ചി​ത ഉ​യ​രം,നെ​ഞ്ച​ള​വ് ഇ​വ​യി​ൽ മൂ​ന്ന്​ സെന്റീമീറ്റര്‍ വ​രെ​യും നി​ശ്ചി​ത തൂ​ക്ക​ത്തി​ൽ മൂ​ന്ന്​ കി​ലോ​ഗ്രാം വ​രെ​യും കു​റ​വു​ള്ള​വ​ർ​ക്കു മാ​ത്രം പു​ന​ര​ള​വെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കും. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡോ വി​ങ്ങി​ൽ പൊ​ലീ​സ്​​ കോ​ൺ​സ്​​റ്റ​ബി​ൾ ഡ്രൈവ​ർ ത​സ്​​തി​ക​ക്കാ​യി അ​റി​യി​ച്ച 60 ഒ​ഴി​വു​ക​ൾ ക​മാ​ൻ​ഡോ ത​സ്​​തി​ക​യു​ടെ ഒ​ഴി​വു​ക​ളാ​യി പ​രി​ഗ​ണി​ച്ച് ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​റിന്റെ ആ​വ​ശ്യം കമ്മീഷ​ന്റെ പ​രി​ഗ​ണ​ന​ക്ക്​ വ​ന്നു.

ഇൗ ​ഒ​ഴി​വു​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഫോ​ർ​മ റ​ദ്ദ് ചെ​യ്ത് ക​മാ​ൻ​ഡോ ത​സ്​​തി​ക​യി​ലേ​ക്ക് പു​തു​ക്കി​യ പ്ര​ഫോ​ർ​മ ന​ൽ​ക​ണ​മെ​ന്നും ഇ​തേ ത​സ്​​തി​ക​യു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള നി​യ​മ​നം സം​ബ​ന്ധി​ച്ച് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​നും കമ്മീഷ​ൻ തീ​രു​മാ​നി​ച്ചു.

• ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്​​ക്യൂ വ​കു​പ്പി​ൽ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ട്രെയി​നി (68/2017), ഫ​യ​ർ​മാ​ൻ ട്രെയി​നി (69/2017), കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലെക്ച​റ​ർ ഇ​ൻ (ജി​യോ​ള​ജി) എ​ൻ.​സി.​എ മു​സ്​​ലിം (476/2016) എ​ന്നി​വ​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

• ഭൂ​ജ​ല വ​കു​പ്പി​ൽ ഡ്രാ​ഫ്റ്റ്സ്​​മാ​ൻ ഗ്രേഡ്-2 (443/2016) റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

• പാ​ല​ക്കാ​ട്, മ​ല​പ്പു​റം,വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ​ട്ടി​ക​വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മാ​യി പൊ​ലീ​സ്​ വ​കു​പ്പി​ൽ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ, വ​നി​ത സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ, എ​ക്സൈ​സ്​ വ​കു​പ്പി​ൽ സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ വ​നി​ത സി​വി​ൽ എ​ക്സെ​സ​സ്​ ഓ​ഫി​സ​ർ (64/2017 മു​ത​ൽ 67/2017 വ​രെ) ത​സ്​​തി​ക​ക​ൾ​ക്കു​ള്ള ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും ഡി​സം​ബ​ർ ആ​ദ്യ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.

Read more about:
EDITORS PICK
SPONSORED