പോര്‍ഷെ പാനമീറ ടര്‍ബൊ സ്വന്തമാക്കി കുഞ്ഞിക്ക

News Desk November 30, 2017

അഭിനയത്തില്‍ മമ്മൂട്ടിയുടെ അതേ കഴിവ് കിട്ടിയിട്ടുള്ള നടനാണ് ദുല്‍ഖര്‍ എന്ന് പലരും പറയുന്ന കാര്യമാണ്. അച്ഛന്റെ അതേ പാതപിന്തുടരുന്ന മകന്‍ എന്നാണ് ദുല്‍ഖറിനെക്കുറിച്ചുള്ള ആരാധകരുടേയും അഭിപ്രായം. എന്നാല്‍ അത് അഭിനയത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നു തെളിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

കാറിനോടുള്ള മമ്മൂട്ടിയുടെ ഇമ്പം സിനിമയ്ക്ക് അകത്തും പുറത്തും ഒരു പോലെ സംസ്സാരവിഷയമാണ്. പുതിയ ട്രെന്‍ഡ് അനുസരിച്ച് മികച്ച വാഹനങ്ങള്‍ സ്വന്തമാക്കുന്നത് തന്റെ എക്കാലത്തേയും ഹോബിയാണെന്നു മമ്മൂട്ടി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.
എന്നാല്‍ ഈ കാര്യത്തിലും അച്ഛന്റെ അതേ വഴിയില്‍ തന്നെയാണ് ദുല്‍ഖര്‍.

ഇതിന്റെ തെളിവുകളാണ് സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിന്റെ പോസ്റ്റുകള്‍
വ്യക്തമാകുന്നത്. തുരുമ്പെടുത്ത് നശിച്ച ഒരു പഴയ കാര്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയെന്നു ദുല്‍ഖര്‍ തന്നെ പറഞ്ഞിരുന്നു. കാര്‍ കളക്ഷന്‍ ഹോബിയില്‍ ദുല്‍ഖര്‍ മമ്മൂട്ടിക്ക് ശക്തമായ വെല്ലുവിളിയാകുമെന്നു സംശയമില്ല.

കാറുകളോടുള്ള ഭ്രാന്ത് ദുല്‍ഖര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നതായാണ് പുതിയ വാര്‍ത്ത. ജര്‍മന്‍ കമ്പനി ഫോക്‌സ്വാഗണിന്റെ ഉടമസ്ഥതയിലുള്ള പോര്‍ഷെയുടെ പുത്തന്‍ മോഡലായ പാനമീറ ടര്‍ബോയാണ് ദുല്‍ഖറിന്റെ പട്ടികയിലേക്ക് എത്തിയിരിക്കുന്നത്. രണ്ടു കോടിയോളം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ കാറിന്റെ വില.

ലോകത്തെ മികച്ച സ്പോര്‍ട്സ് കാറുകളുടെ നിരയില്‍പ്പെടുന്ന മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. പോര്‍ഷെയുടെ രണ്ടാം തലമുറ സ്പോര്‍ട്സ് സലൂണ്‍ 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് പാനമീറ ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള പോര്‍ഷെ പാനമീറയുടെ എഞ്ചിന്‍ കരുത്ത് 550 എച്ച്പിയാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഈ കാറിന് വേണ്ടത് വെറും 3.8 സെക്കന്‍ഡ്. മണിക്കൂറില്‍ പരമാവധി വേഗതയാകട്ടെ 306 കിലോമീറ്ററും.

Read more about:
EDITORS PICK
SPONSORED