അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ടു: യുവാവിന് നഷ്ട പരിഹാരമായി കിട്ടിയത് ലക്ഷങ്ങൾ

Pavithra Janardhanan December 1, 2017

അബുദാബി: അകാരണമായി ജോലിയില്‍ നിന്നും പിരിച്ചു വിട്ട യുവാവിന് 89 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി.അബുദാബിയിൽ നിന്നും അകാരണമായി ജോലിയിൽ നിന്നും പിരിച്ചു വിട്ട യുവാവിനാണ്‌ 5,12,000 ദിര്‍ഹം (ഏകദേശം 89 ലക്ഷം രൂപ ) നഷ്ട പരിഹാരം നല്‍കാന്‍ വിധിയായത്.

അബുദാബി സുപ്രീം കോടതിയുടേതാണ് ഉത്തരവ്. അബുദാബി ആസ്ഥാനമായ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂഷനാണ് മുന്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ക്ക് നഷ്ട പരിഹാരം നല്‍കേണ്ടത്.

സ്വദേശിയായ യുവാവാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ട നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. ഗ്രാറ്റുവിറ്റി നല്‍കിയില്ലെന്നും കോണ്‍ട്രാക്‌ട് സംഖ്യയുടെ അഞ്ച് ശതമാനം നല്‍കിയില്ലെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.

നഷ്ടപരിഹാരം വേണമെന്നും ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.

സ്പോര്‍ട്സ് കമ്ബനിയുടെ മാര്‍ക്കറ്റിങ് മാനേജറായി ജോലിയില്‍ പ്രവേശിച്ച തന്നെ കാലാവധി തീരുന്നതിന് മുമ്പ്  ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു വെന്ന് യുവാവ് ആരോപിച്ചു.

അവസാന മാസ ശമ്പളം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. യുവാവിനെതിരെ കമ്പനി അപ്പീലിന് പോയിരുന്നെങ്കിലും കോടതി അത് സ്വീകരിച്ചില്ല.

Tags:
Read more about:
EDITORS PICK