ഇന്ത്യയില്‍ നിന്ന് എന്‍.എച്ച്.എസ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു; ഓണ്‍ലൈന്‍ വഴി ഇന്റര്‍വ്യൂ, പാസായാല്‍ ഉടന്‍ ജോലി

Sumathi December 2, 2017

ലണ്ടന്‍: ഇ​ന്ത്യ​യി​ല്‍ നി​ന്നും ഫി​ലി​പ്പീ​ന്‍​സി​ല്‍ നി​ന്നു​മാ​യി 5500 ന​ഴ്സു​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍ എ​ന്‍​എ​ച്ച്‌എ​സ് തീ​രു​മാ​നി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ക​ടു​ത്ത ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന രീതിയിലാണി​തെ​ന്ന്  ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍.

യു​കെ​യി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍ ന​ഴ്സിം​ഗ് രം​ഗം ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത കാ​ര​ണ​മാ​ണ് കൂ​ട്ട വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​തെ​ന്നും എ​ന്‍​എ​ച്ച്‌എ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ല്‍ നി​ന്ന് യു​കെ​യി​ലേ​ക്ക് ന​ഴ്സിം​ഗ് ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​ടു​ത്ത മൂ​ന്നു വ​ര്‍​ഷം കൊ​ണ്ട് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ത്താ​നാ​ണ് പ​ദ്ധ​തി.

5500 പേ​രി​ല്‍ ആ​ദ്യം 500 പേ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്  അ​ടു​ത്ത മാ​ര്‍​ച്ചി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ഐ​.ഇ.​എ​ല്‍​.ടി​.എ​സ് എ​ന്ന ഭാ​ഷാ ടെ​സ്റ്റി​ന് ഇ​ള​വ​നു​വ​ദി​ച്ചു​കൊ​ണ്ട് പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ​ത് ഇ​ന്ത്യാ​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ക​യാ​ണി​പ്പോ​ള്‍.

പു​തി​യ നി​യ​മം ഒ.​ഇ​.ടി അ​നു​സ​രി​ച്ചു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റാ​ണ് മേ​ലി​ല്‍ ന​ട​ക്കു​ന്ന​ത്. എ​ന്‍​എ​ച്ച്‌എ​സി​ന്‍റെ അ​ഭി​മു​ഖ​ത്തി​ല്‍ മി​ക​വു കാ​ട്ടു​ന്ന​വ​ര്‍​ക്ക് തീ​ര്‍​ച്ച​യാ​യും സെ​ല​ക്ക്ഷ​ന്‍ ല​ഭി​യ്ക്കും. ഒ​ഇ​ടി ബി ​ഗ്രേ​ഡ് പാ​സാ​യ​വ​ര്‍​ക്കും എ​ന്നാ​ല്‍ ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ല്‍ ര​ണ്ടു പ​രീ​ക്ഷ​ക​ളി​ലാ​യി ഐ​ഇ​എ​ല്‍​ടി​എ​സ് 4 മൊ​ഡ്യൂ​ളി​ലും ഏ​ഴു പോ​യി​ന്‍റ് നേ​ടി​യ​വ​ര്‍​ക്കും ജോ​ലി ഉ​റ​പ്പാ​യി ല​ഭി​യ്ക്കും.

ഒ​രു ഏ​ജ​ന്‍റി​ന്‍റെ​യും സ​ഹാ​യം കൂ​ടാ​തെ ബ്രി​ട്ട​നി​ലെ​ത്താ​മെ​ന്നു​ള്ള​താ​ണ് പു​തി​യ ഇ​ള​വി​ലൂ​ടെ ല​ഭ്യ​മാ​വു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍​വ​ഴി എ​ന്‍​എ​ച്ച്‌എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷി​യ്ക്കു​ക​യും ഓ​ണ്‍​ലൈ​ന്‍​വ​ഴി​യു​ള്ള ഇ​ന്‍റ​ര്‍​വ്യൂ​വും പാ​സാ​യാ​ല്‍ ജോ​ലി ല​ഭി​യ്ക്കും. പോ​സ്റ്റിം​ഗ് ല​ഭി​ച്ചാ​ല്‍ ബ്രി​ട്ട​നി​ല്‍ എ​ത്താ​നു​ള്ള വി​മാ​ന​ടി​ക്ക​റ്റ് വ​രെ എ​ന്‍​എ​ച്ച്‌എ​സ് വ​ഹി​യ്ക്കും.​കൂ​ടാ​തെ യു​കെ​യി​ല്‍ എ​ത്തി​യാ​ല്‍ ആ​ദ്യ​ത്തെ മൂ​ന്നു​മാ​സ​ത്തെ താ​മ​സ​വും എ​ന്‍​എ​ച്ച്‌എ​സ് ത​ന്നെ വ​ഹി​യ്ക്കും.

എ​ന്‍​എ​ച്ച്‌എ​സ് വ​ഴി യു​കെ​യി​ല്‍ ന​ഴ്സിം​ഗ് ജോ​ലി ത​ര​പ്പെ​ട്ടാ​ല്‍ ഒ​രു ചെ​ല​വും കൂ​ടാ​തെ എ​ത്താം എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ പ​ല​ര്‍​ക്കും സം​ശ​യ​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​ര​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു ഏ​ജ​ന്‍​സി​ക​ളെ​യും സ​മീ​പി​ക്ക​രു​തെ​ന്നാ​ണ് എ​ന്‍​എ​ച്ച്‌എ​സ് പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ത്തി​ല്‍ പ്ര​ത്യേ​കം സൂചിപ്പിക്കുന്നത്.. എ​ന്‍​എ​ച്ച്‌എ​സി​ന്‍റെ പു​തി​യ പ​ദ്ധ​തി​യി​ല്‍ 5000 വി​ദേ​ശ ഡോ​ക്ട​ര്‍​മാ​രെ റി​ക്രൂ​ട്ട് ചെ​യ്യാ​നു​ള്ള നി​ര്‍​ദേ​ശ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍
സൂചിപ്പിക്കുന്നു.

Tags: , ,
Read more about:
EDITORS PICK
SPONSORED