പി.എസ്.സി പരീക്ഷാ സമ്പ്രദായത്തിലെ പരിഷ്‌കരണം 2018ല്‍ പ്രാബല്യത്തില്‍ വരും

News Desk December 4, 2017

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യു​ടെ പുതിയ പ​രീ​ക്ഷ സം​വി​ധാ​നം 2018 ഓടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. സ​ർ​ക്കാ​ർ ജോ​ലി​ക്ക്​ ഒ​റ്റ പ​രീ​ക്ഷ​യും ഒ​റ്റ​വാ​ക്കി​ലു​ത്ത​ര​വും എ​ന്ന പ​ര​മ്പ​രാ​ഗ​ത സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ പ​രി​ഷ്​​കാ​ര​ത്തി​ന്റെ കാ​ത​ൽ. പി.​എ​സ്.​സി ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച പ​രി​ഷ്​​കാ​ര നി​ർ​ദേ​ശം 2018 മാ​ർ​ച്ചോ​ടെ ന​ട​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക്ക്​ ഒാ​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നു​ള്ള​ സോ​ഫ്​​റ്റ്​​വെ​യ​ർ വി​ക​സി​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഡി​സം​ബ​ർ അ​ഞ്ചി​ന്​ ​സം​സ്ഥാ​ന ഐ.​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റു​മാ​യി പി.​എ​സ്.​സി അ​ധി​കൃ​ത​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. സോ​ഫ്​​റ്റ്​​വെ​യ​ർ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ ചു​മ​ത​ല​യു​ള്ള സി-​ഡി​റ്റ്​ അ​ധി​കൃ​ത​രും ച​ർ​ച്ച​യി​ൽ പങ്കെടു​ക്കും. ഒ.​എം.​ആ​ർ പ​രീ​ക്ഷ​ക്ക്​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ ഒാ​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യ​മു​ള്ള​ത്.

വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക്കും ഒാ​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യം സാ​ധ്യ​മാ​ക്കി​യ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​റി​​ന്റെ മാ​തൃ​ക​യാ​ണ്​ പി.​എ​സ്.​സി മാ​തൃ​ക​യാ​ക്കു​ന്ന​ത്. ഇ​തി​നാ​യി പി.​എ​സ്.​സി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ലോ​പ​സ്​ മാ​ത്യു, പി. ​സു​രേ​ഷ്​​കു​മാ​ർ, ഡോ. ​എം.​ആ​ർ. ബൈ​ജു എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഉ​പ​സ​മി​തി രാ​ജ​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഒാ​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യം ന​ട​പ്പാ​വു​ന്ന​തോ​ടെ ഉ​യ​ർ​ന്ന ത​സ്​​തി​ക​ക​ളി​ൽ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കും.

കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ​ർ​വി​സ്, അ​സി. പ്ര​ഫ​സ​ർ, ​വൈ​ദ്യു​തി വ​കു​പ്പി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ, ബി.​ഡി.​ഒ തു​ട​ങ്ങി ബി​രു​ദ യോ​ഗ്യ​ത​യു​ള്ള മി​ക്ക ത​സ്​​തി​ക​ക​ൾ​ക്കും ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യി​ൽ വി​വ​ര​ണാ​ത്മ​ക ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും. കാ​ണാ​പ്പാ​ഠം പ​ഠി​ച്ച്​ ഒ​റ്റ​വാ​ക്കി​ൽ ഉ​ത്ത​ര​മെ​ഴു​തു​ന്ന രീ​തി​ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ നൈ​പു​ണ്യ​മ​ള​ക്കാ​ൻ പ്രാ​പ്​​ത​മ​ല്ലെ​ന്നാ​ണ്​ പി.​എ​സ്.​സി വി​ല​യി​രു​ത്ത​ൽ. പ​രീ​ക്ഷ സം​വി​ധാ​നം അ​ടി​മു​ടി മാ​റു​ന്ന വി​ധ​മാ​ണ്​ പ​രി​ഷ്​​കാ​ര​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ.

ഏറെക്കു​റെ മി​ക്ക ത​സ്​​തി​ക​ക​ൾ​ക്കും ര​ണ്ടു ഘ​ട്ട പ​രീ​ക്ഷ​യു​ണ്ടാ​കു​മെ​ന്ന​താ​ണ്​ പ്ര​ധാ​ന സ​വി​ശേ​ഷ​ത. അ​പേ​ക്ഷ​ക​രു​ടെ ബാ​ഹു​ല്യം കു​റ​ക്കാ​നും നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നു​മാ​ണ്​ ര​ണ്ടു​ഘ​ട്ട പ​രീ​ക്ഷ​ക​ൾ.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു, ​ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ഒ​ന്നി​ച്ചാ​വും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക. ഒ​രേ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​തു​വാ​യി പ​രീ​ക്ഷ ന​ട​ത്തും. ത​സ്​​തി​ക​യു​ടെ സ്വ​ഭാ​വ​ത്തി​ന്​ അ​നു​സ​രി​ച്ച്​ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യും ന​ട​ത്തും. പ്രാ​യോ​ഗി​ക പ​രീ​ക്ഷ വ​രു​ന്ന ത​സ്​​തി​ക​ക്കും ഒ​ന്നി​ച്ചാ​ണ്​ വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ക.

Tags: , ,
Read more about:
EDITORS PICK
SPONSORED