ലംബോര്‍ഗിനിയുടെ പുതിയ എസ്.യു.വി “ഉറൂസ്”

News Desk December 5, 2017

ഫോക്സ്വാഗന്‍ ഗ്രൂപ്പില്‍പെട്ട ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്ന് ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു എസ്.യു.വി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാക്കളായ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ്.യു.വി വാഹനമാണ് ഉറൂസ്.

രണ്ടര പതിറ്റാണ്ടോളം മുന്‍പ് പുറത്തിറക്കിയ എല്‍.എം 002വാണ് കമ്പനി പുറത്തിറക്കിയ ആദ്യ എസ്.യു.വി വാഹനം. 1986 മുതല്‍ 1993 വരെയാണ് എല്‍.എം 002 വിപണിയിലുണ്ടായിരുന്നത്.

 

 

 

 

 

 

 

 

 

 

ഫോക്സ്വാഗണ്‍ന്റെ എംഎല്‍ബി ഇവോ പ്ലാറ്റ്ഫോമിലാണ് ലംബോര്‍ഗിനി ഉറൂസ് ഒരുങ്ങിയിരിക്കുന്നത്. ഔഡി ഝ7, പോര്‍ഷ കയെന്‍ എസ.്യു.വികളും ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് വരുന്നത്.

നാലു ലിറ്റര്‍, വി എയ്റ്റ്, ഇരട്ട ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്.യു.വിയ്ക്ക് കരുത്തേകുക. 650 ബി.എച്ച്.പി വരെ കരുത്തും 1000 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 8 സ്പീഡ് ഓട്ടോമേറ്റിക് ഗിയര്‍ ബോക്സ് മുഖേന ഉറൂസിന്റെ നാലു വീലുകളിലേക്കും എഞ്ചിനില്‍ നിന്നും കരുത്തെത്തും.

 

 

 

 

 

 

 

 

 

 

 

 

കേവലം 3.6 സെക്കന്റുകള്‍ കൊണ്ട് 100 കിലോമീറ്ററും 12.8 സെക്കന്റുകള്‍ കൊണ്ട് 200 കിലോമീറ്ററും സ്പീഡ് കൈവരിക്കാന്‍ ഉറൂസിനാകുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

2012 ല്‍ ലംബോര്‍ഗിനി കാഴ്ചവെച്ച കോണ്‍സെപ്റ്റ് വാഹനത്തില്‍ നിന്നുമുള്ള ഡിസൈന്‍ ഭാഷയാണ് ഉറൂസ് പിന്തുടര്‍ന്നിരിക്കുന്നത്. വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള ഭീമാകരമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍ എന്നിവ ലംബോര്‍ഗിനി ഉറൂസിന്റെ ഡിസൈന്‍ സവിശേഷതയാണ്.

Tags: ,
Read more about:
EDITORS PICK
SPONSORED