50 ലക്ഷം പിന്നിട്ട് ഹ്യുണ്ടായ്

Sumathi December 6, 2017

കൊറിയന്‍ കാര്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കാറുകളുടെ എണ്ണം 50 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 1998-ല്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ച് ഹ്യുണ്ടായ് നെക്സ്റ്റ് ജെന്‍ വെര്‍ണ പുറത്തിറക്കിയതോടെയാണ് 50 ലക്ഷം എന്ന ചരിത്ര നേട്ടം കൈവരിച്ചത്.

ഹ്യുണ്ടായ്ക്ക് ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി എട്ടു വര്‍ഷവും ഏഴു മാസവും എടുത്തു ആദ്യ 10 ലക്ഷം എന്ന നേട്ടം സ്വന്തമാക്കാന്‍. അതേസമയം, 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലെത്താന്‍ വെറും മൂന്നു വര്‍ഷവും ഏഴു മാസവും മാത്രമേ ഹ്യുണ്ടായ്ക്ക് വേണ്ടി വന്നുള്ളു. ആ നേട്ടം 2010 നവംബറിലായിരുന്നു കൈവരിച്ചത്.

2013 ജൂലായില്‍ 30 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട ഹ്യുണ്ടായ്, 2015 നവംബറില്‍ 40 ലക്ഷം എന്ന നേട്ടത്തിലെത്തി. പിന്നീട് വെറും രണ്ടു വര്‍ഷം കൊണ്ടാണ് 50 ലക്ഷം എന്ന ചരിത്ര നേട്ടത്തിലേക്ക് ഹ്യുണ്ടായ് ഇന്ത്യ കുതിച്ചത്.

രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സാന്‍ട്രോ, ഇയോണ്‍, വെര്‍ണ, ക്രേറ്റ, ഗ്രാന്‍ഡ് ഐ 10, എലൈറ്റ് ഐ 20, ആക്ടീവ് ഐ 20, എക്‌സന്റ്, ട്യൂസണ്‍, ഇലാന്‍ട്ര തുടങ്ങി ഒരു ഡസനിലേറെ മോഡലുകളെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയും ചെയ്തു.

Read more about:
EDITORS PICK
SPONSORED