ഇതെല്ലാ ഇതിന്റെ അപ്പുറവും ചെയ്യുന്നവനാ; കോളജില്‍ ക്ഷണിക്കാതെ എത്തിയ അതിഥിയെ ചാക്കിലാക്കി അധ്യാപകന്‍

Sumathi December 8, 2017

അലഹബാദ്: കോളജില്‍ ക്ഷണിക്കാതെ എത്തി പരിഭാന്ത്രി പരത്തിയ പെരുമ്പമ്പിനെ ചാക്കിലാക്കി അധ്യാപകന്‍. അലഹബാദിലെ ശ്യാമപ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് ഡിഗ്രി കോളേജിലാണ് സംഭവം.

രാവിലെ കോളജില്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് പേടിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറായ എന്‍.ബി സിങ്ങ് സ്ഥലത്തെത്തി. പാമ്പ് പരിഭാന്ത്രി പരത്തിയെങ്കിലും അധ്യാപകന്‍ പാമ്പിനെ പിടികൂടുകയായിരുന്നു. 12 അടി നീളവും, 40 കിലോഗ്രാം തൂക്കവുമുള്ള പാമ്പിനെ എന്‍ബി സിംഗ് ചാക്കിലാക്കി വനം വകുപ്പിനെ ഏല്‍പ്പിച്ചു.

പാമ്പിന്റെ സുരക്ഷ ഉറപ്പാക്കാനാണ് താന്‍ അതിനെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രകോപിപ്പിക്കാത്ത സാഹചര്യത്തില്‍ പെരുമ്പാമ്പുകള്‍ ഭീഷണിയായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും താന്‍ നിവധി പാമ്പുകളെ പിടിച്ചിട്ടുണ്ടെന്നും അത്‌കൊണ്ട് പാമ്പുകളെ പേടിയില്ലെന്നും ഇതൊക്കെ നിസാരമാണെന്നും അധ്യാപകന്‍ പറഞ്ഞു. അധ്യാപകന്റെ പാമ്പു പിടുത്തം വിദ്യാര്‍ഥികള്‍ വീഡിയോ എടുത്തു പോസ്റ്റ് ചെയതതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് .

Read more about:
RELATED POSTS
EDITORS PICK
SPONSORED