ട്രാക്കിലിറങ്ങിയ ആനക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി; ഗര്‍ഭിണിയായ ആനയുടെ വയിറ്റില്‍ നിന്നും കുഞ്ഞാന തെറിച്ച് പോയി

News Desk December 11, 2017

റെയില്‍ വേ ട്രാക്കില്‍ ആനകള്‍ ട്രെയിന്‍ ഇടിച്ച് ചെരിയുന്നത് പതാവായി മാറുമ്പോള്‍
ആസാമില്‍ തേയിലത്തോട്ടത്തിനിടയിലൂടെയുള്ള റെയില്‍വേട്രാക്കില്‍ ചെരിഞ്ഞത് അഞ്ചാനകള്‍.

ഞായറാഴ്ച സോണിത്പൂര്‍ ജില്ലയിലെ ഒരു തേയിലത്തോട്ടത്തിനിടയില്‍ തീറ്റതേടി ഇറങ്ങിയ ആനകള്‍ക്ക് നേരെ ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ചെരിഞ്ഞ ആനകളുടെ കൂട്ടത്തില്‍ ഒരു ഗര്‍ഭിണിയും ഉണ്ടായിരുന്നു. ഇതിന്റെ കുഞ്ഞും മരിച്ചു.

ചാരിദുവാര്‍ പോലീസ് സ്‌റ്റേഷന് സമീപം ബലിപാറയില്‍ ഇന്നലെ പുലര്‍ച്ചെ 1.30 നായിരുന്നു അപകടം. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ നാലു പിടിയാനകളും ഒരു കൊമ്പനും ഉള്‍പ്പെട്ട ആനക്കൂട്ടം റെയില്‍വേട്രാക്ക് മറികടക്കുമ്പോള്‍ ഗുവാഹട്ടി നഹര്‍ലാഗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് വന്നിടിക്കുകയായിരുന്നു.

ഇടിയേറ്റതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആനയുടെ വയറ്റിലുണ്ടായിരുന്ന പൂര്‍ണ്ണവളര്‍ച്ച എത്താത്ത കുട്ടി പുറത്തുവന്ന നിലയിലായിരുന്നു.  ഇതിനൊപ്പമുണ്ടായിരുന്ന കൊമ്പനും മരിച്ചു. നമേരി നാഷണല്‍ പാര്‍ക്കിന് സമീപം തീറ്റതേടി പുറത്തുവന്നതായിരുന്നു ആനക്കൂട്ടം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇവിടെ 70 ലധികം ആനകളാണ് ഈ പ്രദേശത്ത് കാണപ്പെട്ടത്. പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കും.

സംഭവത്തില്‍ ആസാം എന്‍ജിഒ ഫോറം ആശങ്കരേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 100 ദിവസത്തിനിടയില്‍ ഇവിടെ ഇത്തരം അപകടങ്ങളിലൂടെ മാത്രം 40 ലധികം ആനകളാണ് ചെരിഞ്ഞത്. 2006 മുതല്‍ ഇവിടെ മാത്രം ചെരിഞ്ഞ ആനകളുടെ എണ്ണം 225 ആയി. 2011 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആനകളുടെ എണ്ണം വെറും 5,620 മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED