ഇതൊരു സൂചനയാണ്! വരാനിരിക്കുന്ന വലിയ വിപത്തിന്റെ വേദനിപ്പിക്കുന്ന സൂചന, വീഡിയോ

News Desk December 11, 2017

ഒട്ടാവ: ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കാലാവസ്താ വ്യതിയാനമാണ്. ആഗോളതാപനത്തില്‍ നിന്നും ലോകത്തെ സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതകളും, രാഷ്ട്രീയമായ ചേരിതിരിവുകളും എല്ലാത്തിനേയും പിന്നിലേക്കു വലിക്കുന്ന കാഴ്ചയാണ്് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം ലോകത്തിനു ഉണ്ടാവാന്‍ പോകുന്ന വിപത്തിന്റെ വലിയ ഒരു സൂചനയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായ ഒരു ധ്രുവക്കരടിയുടെ വീഡിയോ, വരാനിരിക്കുന്ന വലിയ വിപത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു സൂചനയാണ്. രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയുടെ വീഡിയോയാണ് നാഷണല്‍ ജ്യോഗ്രഫിക് പുറത്തു വിട്ടിരിക്കുന്നത്. മരണത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന കരടി നടക്കാന്‍ പോലുമാവാതെ ഇഴഞ്ഞു നീങ്ങുകയാണ്.

ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി, ഒരു മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ത്തടഞ്ഞ എന്തോ വസ്തു കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടാതെ കരടി ഒരു നായയെപ്പോലെ മെലിഞ്ഞുണങ്ങിയിരിക്കുന്നു. പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ. കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്ലിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്.

വീഡിയോ ചിത്രീകരിക്കുന്പോള്‍ തങ്ങളുടെ സംഘാംഗങ്ങളുടേയെല്ലാം കണ്ണുകള്‍ നിറഞ്ഞു പോയെന്ന് നിക്ലിന്‍ വ്യക്തമാക്കുന്നു. വീഡിയോ ചിത്രീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം പട്ടിണി സഹിക്കാനാവാതെ കരടി മരിക്കുകയും ചെയ്തു.

വീഡിയോ കാണാം:

Read more about:
RELATED POSTS
EDITORS PICK
SPONSORED