കല്യാണ ചടങ്ങില്‍ കടുവയുടെ കുമ്മനടി! ജീവനും കൊണ്ടോടി നാട്ടുകാര്‍, വീഡിയോ വൈറല്‍

News Desk December 18, 2017

ഭോപ്പാല്‍: വിളിക്കാത്ത ചടങ്ങുകള്‍ക്കു വലിഞ്ഞുകേറി പോകുന്നതിനു മലയാളികള്‍ ഇട്ടപേരാണ് കുമ്മനടി. കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങില്‍ ബി.ജെ.പി സംസഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ വലിഞ്ഞ്കേറിയതില്‍ നിന്നാണ് കുമ്മനടി എന്ന പ്രയോഗം മലയാളികള്‍ സ്വീകരിച്ചത്. അത്തരത്തിലൊരു കുമ്മനടിയുടെ വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങില്‍ വൈറലാവുന്നത്.

വിളിക്കാത്ത കല്യാണത്തിന് പ്രതീക്ഷിക്കാത്ത അതിഥി എത്തുമ്പോള്‍ ആരുമൊന്ന് അമ്പരക്കുക സാധാരണം. എന്നാല്‍ ഇവിടെ അതിഥിയെ കണ്ട് ആളുകള്‍ ജീവനും കൊണ്ട് ഓടുകയാണുണ്ടായത്. ഒരു കടുവയായിരുന്നു കല്യാണ വീട്ടിലേക്ക് ഓടിക്കയറി കല്യാണം അലങ്കോലമാക്കിയത്.

സുന്ദര ജീവിതം സ്വപ്നം കണ്ട് ആദ്യരാത്രിക്കായി കാത്തിരുന്ന വധുവിനും വരനും എട്ടിന്റെ പണിയാണ് കടുവ നല്‍കിയത്. എല്ലാവരും ആഘോഷത്തിമിര്‍പ്പില്‍ നില്‍ക്കുമ്പോഴായിരുന്നു കടുവയുടെ കുമ്മനടി. കടുവയെ കണ്ടതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ജീവനും കൊണ്ട് പാഞ്ഞു.

ഒടുവില്‍ കടുവ തിരിച്ചുപോയതിനു ശേഷമാണ് ഇവര്‍ തിരികെയെത്തിയത്. നരഭോജിക്കടുവയാണെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് നാട്ടുകാര്‍ വീടുകളിലേക്ക് മടങ്ങിയത്.

വീഡിയോ കാണാം:

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED