മമ്മൂട്ടിയുടെ മാസ് ‘മാസ്റ്റര്‍പീസ്’; റിവ്യൂ വായിക്കാം!

News Desk December 21, 2017

ക്യാംപസിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുളള പകപോക്കലില്‍ നിന്നാണ് മാസ്റ്റര്‍പീസ് തുടങ്ങുന്നത്. പിന്നീട് കോളേജില്‍ ഉണ്ടാകുന്ന ഒരു കൊലപാതകവും ആത്മഹത്യയും ക്യാംപസിനെ ഒരു ചോരക്കളമാക്കി മാറ്റുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണവും നടക്കുന്നു. കുറ്റവാളി ആരാണെന്ന് ചോദിച്ചാല്‍ ചൂണ്ടി കാണിക്കാന്‍ നിരവധി പേരും ഇവിടെയുണ്ട്. എന്നാല്‍ എല്ലാം തകിടം മറിച്ച് ഡേവിഡ് ലിവിങ്സ്റ്റണ്‍ എന്ന അധ്യാപകന്‍ കോളേജിലേക്ക് എത്തുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് പോവുകയാണ്.

ചിത്രത്തിന്റെ ആദ്യപകുതി മെല്ലെ തുടങ്ങി സ്പീഡിന് സഞ്ചരിക്കുമ്പോള്‍ രണ്ടാം പകുതി ഒന്നാം പകുതിയേക്കാള്‍ മികച്ച് നിന്നു. മമ്മൂട്ടി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോളജ് അധ്യാപകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. തിരക്കഥ ഉദയ്കൃഷ്ണ. ആ കോളജ് അധ്യാപകനില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കോളജ് പ്രൊഫസര്‍ക്ക്. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് പേര്. എഡ്ഡി എന്ന് ഏവരും വിളിക്കും. ഇംഗ്ലീഷ് പ്രൊഫസറാണ്. അതുകൊണ്ട് ബുക്ക് മാത്രം കൈയിലെടുക്കുകയും എല്ലാവരെയും നന്നായി ഉപദേശിക്കുകയും നേര്‍വഴിക്കുനടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇതൊരു അഡാറ് ഐറ്റമാണ്. തല്ലിന് തല്ല്, ചോരയ്ക്ക് ചോര എന്ന മട്ട്. മാത്രമല്ല, മമ്മൂട്ടി ആരാധകരെ മാറ്റിനിര്‍ത്തി സാധാരണ സിനിമാ പ്രേക്ഷകരുടെ കാര്യമെടുത്താലും മാസ്റ്റര്‍പീസ് വര്‍ക്കൌട്ടായിരിക്കുന്നു എന്ന് വ്യക്തം.

സമീപകാലത്ത് കണ്ടതില്‍ ഏറ്റവും ചടുലമായ മാസ് സിനിമയാണിത്. രാജാധിരാജയില്‍ സംഭവിച്ച ചെറിയ പിഴവുകളെല്ലാം തിരുത്തി മലയാളത്തിലെ ഏറ്റവും വലിയ മാസ് സിനിമ സമ്മാനിച്ചിരിക്കുകയാണ് മാസ്റ്റര്‍പീസിലൂടെ അജയ് വാസുദേവ്.മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഇന്‍ട്രൊ തന്നെ സൂപ്പറാണ്. ഈ വര്‍ഷം മറ്റൊരു മാസ് സിനിമയിലും ഇത്രയും കിടിലനായ ഇന്‍ട്രൊ സീക്വന്‍സ് ഉണ്ടായിട്ടില്ല. പുലിമുരുകനില്‍ മൂപ്പനിലൂടെയും ലാലിന്‍റെ കഥാപാത്രത്തിലൂടെയും നായകന് വേണ്ടതിലധികം ബില്‍ഡപ്പ് കൊടുത്തുകൊണ്ടുള്ള രീതിയായിരുന്നു ഉദയ്കൃഷ്ണ പിന്തുടര്‍ന്നതെങ്കില്‍ മാസ്റ്റര്‍പീസില്‍ തീര്‍ത്തും വ്യത്യസ്തമാണ് കാര്യങ്ങള്‍. അവിടെ മമ്മൂട്ടി എന്ന താരത്തെ ഏറ്റവും സ്റ്റൈലിഷായി എങ്ങനെ പ്രസന്‍റ് ചെയ്യാം എന്ന ഏറെനാളത്തെ ഗവേഷണം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്.
 മൂന്ന് നായികമാരുടെ സാന്നിധ്യമുണ്ട് മാസ്റ്റര്‍പീസില്‍. അതില്‍ ഏറ്റവും ഗംഭീരം വരലക്‍ഷ്മിയാണെന്ന് പറയാതെ വയ്യ. പൊലീസ് ഗെറ്റപ്പില്‍ വരലക്ഷ്മി തകര്‍ത്തു. മമ്മൂട്ടിയും വരലക്ഷ്മിയുടെ ദുര്‍ഗയും കൊമ്ബുകോര്‍ക്കുന്ന ദൃശ്യങ്ങള്‍ ത്രില്ലടിപ്പിക്കും. നിപുണന്‍ എന്നൊരു തമിഴ് സിനിമ സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയിരുന്നു. ആ സിനിമയിലും പൊലീസ് കഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിച്ചത്. എന്നാല്‍ അതിനേക്കാള്‍ അമ്ബത് ശതമാനത്തിലധികം പവര്‍ഫുളായ പെര്‍ഫോമന്‍സാണ് വരലക്ഷ്മി കാഴ്ചവച്ചത്. പൂനം ബജ്വയും മഹിമ നമ്ബാര്യം തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മഹിമയും ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന ഗാനരംഗം സിനിമയുടെ ഹൈലൈറ്റാണ്. സന്തോഷ് പണ്ഡിറ്റിന്‍റെ സാന്നിധ്യം തിയേറ്ററുകളെ ചിരിയുടെ പൂരപ്പറമ്പാക്കുന്നുണ്ട്‌.
Read more about:
RELATED POSTS
EDITORS PICK
SPONSORED