‘മാസ്റ്റര്‍പീസി’നും ‘ആട് 2’വിനും ഭീഷണിയാകുമോ ‘വേലൈക്കാരന്‍’; റിവ്യൂ വായിക്കാം

News Desk December 22, 2017

ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന അറിവ് , ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ആദി, നയൻ താര അവതരിപ്പിക്കുന്ന മൃണാളിനി എന്നെ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്ന് ഉയർന്നു വന്ന അറിവ് എന്ന യുവാവിന്റെ ഒറ്റയാൾ പോരാട്ടം ഈ ചിത്രത്തിന്റെ വിഷയം. കോപ്പറേറ്റുകൾക്കും ഭക്ഷണത്തിൽ മായം കലർത്തുന്ന വ്യവസായികൾക്കുമെതിരെയാണ് അറിവിന്റെ പോരാട്ടം എന്ന് പറയാം. അറിവിന്റെ ജീവിതത്തിലേക്ക് ആദി, മൃണാളിനി എന്നിവർ കടന്നു വരുന്നതോടെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഈ പോരാട്ടത്തിന് കാരണം ആവുന്നുണ്ട് എന്ന് മാത്രമല്ല അവന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റി വിടുന്നുണ്ട്. വളരെ വ്യത്യസ്തമായ ചിത്രങ്ങൾ നമുക്കെന്നും സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് മോഹൻ രാജ . ഇത്തവണയും അതുപോലെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു വിനോദ ചിത്രം നമ്മുക്ക് നല്കാൻ ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

വേലൈക്കാരന്‍ തമിഴ് സിനിമാലോകം മാത്രമല്ല മലയാള സിനിമാലോകവും കാത്തിരുന്ന ചിത്രമാണ്. മോഹന്‍ രാജ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനും ഫഹദും മത്സരിച്ച് അഭിനയിക്കുകയാണ്. എടുത്തു പറയേണ്ടത് മലയാളത്തിന്റെ ആമീര്‍ഖാന്‍ ഫഹദിന്റെ വില്ലന്‍ വേഷം തന്നെ. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സംവിധായകൻ ആയ മോഹൻ രാജ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . ആർ ഡി രാജയാണ് ഈ ചിത്രം 24 എ എം സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത്.

തനി ഒരുവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻ രാജയൊരുക്കിയ ഈ ചിത്രം ഫഹദ് ഫാസിലിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്.

ഒരു സംവിധായകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ഒരിക്കൽ കൂടി മോഹൻ രാജ പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് എന്ന് എടുത്തു പ്രുണ്ടി വരും. അത്ര മികച്ച രീതിയിൽ ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കാനും അതിനു ചേരുന്ന മികവോടെ ദൃശ്യ ഭാഷ നൽകാനും ഈ സംവിധായകന് കഴിഞ്ഞു. വ്യത്യസ്തമായ കഥാ പശ്ചാത്തലം ഒരുക്കിയതിനൊപ്പം പുതുമയാർന്ന രീതിയിൽ കഥാ സന്ദര്ഭങ്ങളും കഥാപാത്രങ്ങളെയും ഒരുക്കാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട് എന്ന് മാത്രമല്ല അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് തീർത്തു പറയാം .

സാങ്കേതികമായി ഏറെ മികവ് പുലർത്തിയ ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധം എല്ലാവിധ കൊമേർഷ്യൽ ചേരുവകളും കൃത്യമായ അളവിൽ ചേർത്താണ് മോഹൻ രാജ അവതരിപ്പിച്ചിരിക്കുന്നത്. പാട്ടും, പ്രണയവും കോമെടിയും ആക്ഷനും എല്ലാം ഉൾക്കൊള്ളിച്ചപ്പോൾ തന്നെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൂടി പറയാൻ സാധിച്ചു എന്നിടത്താണ് വേലയ്ക്കാരൻ ഒരു മികച്ച ചിത്രം ആയി മാറുന്നത്.

അറിവ് ആയുള്ള ശിവകാർത്തികേയന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് തന്നെ പറയാൻ സാധിക്കും. . അത്ര ഗംഭീരമായി തന്റെ കഥാപാത്രത്തെ ശാരീരീകമായും മാനസികമായും ഉൾക്കൊള്ളാനും വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനും ഈ യുവനടന് കഴിഞ്ഞിട്ടുണ്ട് . ഓരോ ചിത്രം കഴിയുമ്പോഴും അഭിനേതാവ് എന്ന നിലയിൽ കാണിക്കുന്ന വളർച്ച ആണ് ഇന്ന് ശിവകാർത്തികേയനെ തമിഴ് നാട്ടിലെ ഏറ്റവും ജനപ്രിയനായ ഒരു താരം ആക്കി മാറ്റുന്നത് .

പ്കസ്ജഹേ ഈ ചിത്രത്തിലെ കയ്യടി മുഴുവൻ തന്റെ പ്രകടനത്തിലൂടെ നേടിയത് മറ്റാരുമല്ല, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ എന്ന് ഇതിനോടകം പേരെടുത്തു കഴിഞ്ഞ ഫഹദ് ഫാസിൽ ആണ് അത്. തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ഫഹദ്, ആദി എന്ന നെഗറ്റീവ് കഥാപാത്രം ആയി അസാമാന്യ പ്രകടനം തന്നെയാണ് നൽകിയത്.

അനായാസവും നാചുറലുമായ തന്റെ അഭിനയ ശൈലി കൊണ്ട് ഫഹദ് പ്രേക്ഷകരുടെ കയ്യടി നേടി. മൃണാളിനി എന്ന കഥാപാത്രം ആയി എത്തിയ നയൻ താര ഒരിക്കൽ കൂടി മികച്ച പ്രകടനം കാഴ്ച വെച്ചു. ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് അന്വർത്ഥമാക്കുന്ന പെർഫോമൻസ് ആണ് ഈ നടി നൽകിയത്. ഇവർക്ക് പുറമെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സ്നേഹ, പ്രകാശ് രാജ്, ആർ ജെ ബാലാജി, സതീഷ് , റോബോ ശങ്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ തന്നെ തിരശീലയിൽ അവതരിപ്പിച്ചുപ്രശസ്ഥ ക്യാമറാമാൻ രാംജി ഒരുക്കിയ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറിയപ്പോൾ, സംഗീത സംവിധായകനായ അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഗംഭീരമായിരുന്നു എന്ന് മാത്രമല്ല അത് ചിത്രത്തിന്റെ കഥയോടും അവതരണ രീതിയോടും വളരെയധികം ചേർന്ന് നിന്നു.

പരിചയ സമ്പന്നരും പ്രഗത്ഭരുമായ വിവേക് ഹർഷനും റൂബെനും ചേർന്നാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ഇവർ എഡിറ്റിംഗിലൂടെ ചിത്രത്തിന് നൽകിയ ഒഴുക്ക് വേലയ്‌ക്കാരന്റെ സാങ്കേതിക പൂർണ്ണതയിൽ നിർണ്ണായകമായി മാറി.ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന നിലയിൽ മികച്ച ഒരു സിനിമാനുഭവമാണ് വേലയ്ക്കാരൻ തരുന്നത് . ഒരു സോഷ്യൽ ഡ്രാമ എന്ന നിലയിലും ഈ ചിത്രം തമിഴ് സിനിമയിൽ നിന്നു വന്നിട്ടുള്ള സിനിമകളിൽ വളരെ മുന്നിലാണ് എന്ന് നിസംശയം പറയാം.

എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ ഈ ചിത്രം ഒരു നിമിഷംപോലും നിങ്ങളെ ബോറടിപ്പിക്കില്ല എന്ന് മാത്രമല്ല നിങ്ങളെ ഒരിക്കലും നിരാശരാക്കുകയുമില്ല. പിന്നെ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും ചിത്രത്തിന് മുതൽ കൂട്ടായിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK