ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ

Pavithra Janardhanan December 24, 2017

ഡല്‍ഹിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ എ.ടി.കെ സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയം. റോബി കീനിന്റെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഗോള്‍ കണ്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളിലാണ് ഡല്‍ഹി വീണത്.

ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എ.ടി.കെ പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോളാക്കാന്‍ കൊല്‍ക്കത്തക്കയില്ല. ആദ്യ പകുതിയില്‍ ലഭിക്കേണ്ട പെനാല്‍റ്റി റഫറി അനുവദിക്കാതിരുന്നതും എ.ടി.കെക്ക് ആദ്യ പകുതിയില്‍ തിരിച്ചടിയായി.

ആദ്യ പകുതിക്ക് തൊട്ട് മുന്‍പ് തന്നെ എ.ടി.കെക്ക് ലീഡ് നേടാനുള്ള മികച്ചൊരു അവസരം ലഭിച്ചെങ്കിലും സെക്വിഞ്ഞോ പുറത്തടിച്ച്‌ കളയുകയും ചെയ്തു. റോബി കീനിന്റെ പാസില്‍ നിന്നാണ് സെക്വിഞ്ഞോക്ക് ഗോള്‍ നേടാനുള്ള മികച്ച അവസരം ലഭിച്ചത്.

രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ മത്സരം സമനിലയിലാകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റോബി കീനിന്റെ മികച്ചൊരു ഗോളില്‍ എ.ടി.കെ ലീഡ് നേടിയത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്ത് നിന്ന് കിട്ടിയ ക്രോസ്സ് മനോഹരമായി വരുതിയിലാക്കി ഡല്‍ഹി ഗോള്‍ കീപ്പര്‍ അര്‍ണബ് ശര്‍മക്ക് യാതൊരു അവസരവും നല്‍കാതെ ഗോളാക്കുകയായിരുന്നു.

ഗോള്‍ നേടിയതോടെ മത്സരം നിയന്ത്രിച്ച കൊല്‍ക്കത്ത ഡല്‍ഹിക്ക് ഒരു അവസരവും നല്‍കാതെ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.

Tags:
Read more about:
EDITORS PICK
SPONSORED