ചാര്‍ളി ഓസ്റ്റിന് വിലക്ക്!

Pavithra Janardhanan December 25, 2017

ഹഡെഴ്സ്ഫീല്‍ഡ് ഗോള്‍ കീപ്പറുടെ മുഖത്തിടിച്ചതിന് സൗത്താംപ്ടണ്‍ ഫോര്‍വേഡ് ചാര്‍ളി ഓസ്റ്റിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്.

മുഖത്ത് പരിക്കേറ്റ ഗോള്‍ കീപ്പര്‍ ജോനാസ് ലോസ്സ്ലിന് 4 മിനുട്ടോളം ഗ്രൗണ്ടില്‍ ചികിത്സ നടത്തിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

പക്ഷെ സംഭവത്തില്‍ ഓസ്റ്റിന് റഫറി കാര്‍ഡുകള്‍ ഒന്നും നല്‍കിയിരുന്നില്ല. സൗത്താംപ്ടണിന്റെ ടോപ് സ്കോറര്‍ ആയ ഓസ്റ്റിന് ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ക്രിസ്റ്റല്‍ പാലസ് എന്നിവരുമായുള്ള മത്സരങ്ങള്‍ നഷ്ടമാകും.

അതെ സമയം മത്സരത്തില്‍ ഗോള്‍ നേടിയ ഓസ്റ്റിന്‍ രണ്ടാം പകുതിയില്‍ പരിക്ക് പറ്റി പുറത്ത് പോയിരുന്നു.

മത്സരത്തില്‍ സൗത്താംപ്ടണ്‍ ഹഡെഴ്സ്ഫീല്‍ഡിനോട് സമനില വഴങ്ങിയിരുന്നു. ജയം നേടാനാവാതെ സൗത്താംപ്ടണിന്റെ ആറാമത്തെ മത്സരമായിരുന്നു ഇത്.

Read more about:
EDITORS PICK
SPONSORED