അരിങ്ങോടരുടെ പുനര്‍ജന്മമൊ.! പാഞ്ഞടുക്കുന്ന കാട്ടനയെ ‘നോക്കു മര്‍മ്മത്തില്‍’ വരുതിയിലാക്കുന്ന ഗൈഡിന്റെ വീഡിയോ വൈറലാകുന്നു

News Desk December 27, 2017

വടക്കന്‍ പാട്ടിലെ അരിങ്ങോടരെ അറിയാത്തവര്‍ ആരുമില്ല. പതിനെട്ടടവും പയറ്റി തെളിഞ്ഞ വടക്കന്‍പാട്ടിലെ വീരനായകന്‍. നോക്കു മര്‍മത്തില്‍ മദയാനയെപ്പോലും വരുതിയിലാക്കാന്‍ കഴിവുള്ളയാളായിരുന്നു അരിങ്ങോടര്‍.

എന്നാല്‍ ആഫ്രിക്കയിലെ ഈ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ അരിങ്ങോടര്‍ മരിച്ചിട്ടില്ലെന്നു തോന്നും. അതൊ ഇത് അദ്ധേഹത്തിന്റെ പുനര്‍ജന്മമാണൊ എന്നും സംശയിക്കുന്നവരുണ്ടാകും.

കാരണം ചവിട്ടി മെതിക്കാന്‍ വരുന്ന കാട്ടാനയെ നോട്ടം കൊണ്ടും കയ്യിലിരിക്കുന്ന വടിയുപയോഗിച്ച് ആഗ്യം കാട്ടിയും അനുസരിപ്പിക്കുന്ന അലന്‍ മാക്സ്മിത്ത് എന്ന ഗൈഡിനെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുക.

തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുകയാണ് അലന്‍ ചെയ്യുന്നത്. പിന്നീടും ആന കുതിക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ വടി ഉയര്‍ത്തി ആനയെ അലന്‍ തടയുന്നതു കാണാം. ഒടുവില്‍ വടി കൊണ്ടുതന്നെ ആഗ്യം കാട്ടി കാട്ടാനയെ തിരികെ അയക്കുകയും ചെയ്തു.

വീഡിയോ കാണാം:

അലന്റെ സ്ഥാനത്ത് തങ്ങളായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനായി കുതിച്ചു വരുന്ന ആനയ്ക്കു നേരെ വെടി വെച്ചേനെയെന്ന് ഈ വിഡിയോ കണ്ട ആഫ്രിക്കയിലെ മറ്റു ഗൈഡുകളെല്ലാം വ്യക്തമാക്കി. ശാന്തതയില്‍ നിന്നുള്ള ഊര്‍ജ്ജമാണ് ആനയെ നിയന്ത്രിക്കാന്‍ തന്നെ സഹായിക്കുന്നതെന്നാണ് അലന്‍ പറയുന്നത്.

ആനകളെ മാത്രമല്ല ഏതൊരു വന്യജീവിയേയും ശാന്തതയോടെ നേരിട്ടാല്‍ അത് അവയ്ക്കും നമുക്കും അപകടം പറ്റാതിരിക്കാന്‍ സഹായിക്കുമെന്ന് അലന്‍ വ്യക്തമാക്കി. ഏറെനാളത്തെ പരിശീലനത്തിനു ശേഷമാണ് താന്‍ ഈ കഴിവ് ആര്‍ജ്ജിച്ചെടുത്തതെന്ന് അലന്‍ പറയുന്നു.

ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും മനസാന്നിധ്യവും ആത്മധൈര്യവും മാത്രമാണ് ഇതിനായി വേണ്ടതെന്നും അലന്‍ പറയുന്ന. അതേസമയം കൃത്യമായ പരിശീലനവും തയ്യാറെടുപ്പുമില്ലാതെ ഇതു പരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുതെന്ന മുന്നറിയിപ്പും അലന്‍ നല്‍കുന്നുണ്ട്.

Read more about:
RELATED POSTS
EDITORS PICK
SPONSORED