#Exclusive ഏഷ്യാനെറ്റ് എഫ്എം പൂട്ടി; സ്വകാര്യ എഫ്.എമ്മുകള്‍ പലതും വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍; പൂട്ടാന്‍ കാത്ത് മറ്റ് എഫ്എമ്മുകളും

News Desk December 28, 2017

മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളില്‍ മുന്‍നിരയിലുളള  ഏഷ്യാനെറ്റിന്റെ എഫ്എം സ്റ്റേഷന്‍ പൂട്ടി. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ റേഡിയോ സ്‌റ്റേഷനായ ബെസ്റ്റ് എഫ്എം 95 ആണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ച് പൂട്ടിയത്. എഫ്എം സ്റ്റേഷന്റെ ലൈസൻസ് കാലാവധി തീരാറായിട്ടും പുതുക്കിയിട്ടുമില്ല. കണ്ണൂരിലും, തൃശ്ശൂരിലുമാണ് ബെസ്റ്റ് എഫ്എം സേവനം ശ്രോതാക്കള്‍ക്കായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്.

2007 ഡിസംബര്‍ 23 ഞായറാഴ്ചയാണ് ബെസ്റ്റ് എഫ്.എം 95 എന്ന റേഡിയോശ്രോതാക്കളുടെ മുന്നിലേക്ക് എത്തിയത്. ബസ്റ്റ് എഫ്എം നയന്റിഫൈവ് ഏഷ്യാനെറ്റ് പൂട്ടിയതിന് പിന്നാലെ നിലവിലുളള സ്വകാര്യ റേഡിയോ സ്‌റ്റേഷനുകളുടെ സ്ഥിതിയും അടച്ച് പൂട്ടലിന്റെ വക്കിലാണ്‌.

റേഡിയോ മാംഗോ 91.9 (മലയാള മനോരമ), റെഡ്എഫ്എം, സണ്‍ടിവി (റെഡ് എഫ്.എം) ക്ലബ്ബ് എഫ്.എം 94.3 (മാതൃഭൂമി) ജ്ഞാന്‍ വാണി, റേഡിയോ ബെന്‍സിജര്‍, റേഡിയോ മാറ്റൊലി, ജവാനി, അഹാലിയ വോയ്‌സ്, റേഡിയോ ഡിസി എഫ്എം, ബിഗ് 92.7 എഫ്എം, റേഡിയോ മിര്‍ച്ചി, റെയിന്‍ബോ, റേഡിയോ മാക്ഫാസ്റ്റ്,അമച്വര്‍ റേഡിയോ തുടങ്ങി കേരളത്തില്‍ നൂറലധികം റേഡിയോ എഫ്എം സ്റ്റേഷനുകളാണ് ഉളളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പല പ്രമുഖ ചാനലുകളുടെയും പേരിലുളള റേഡിയോ സ്‌റ്റേഷനുകള്‍ ലൈസന്‍സ് കാലാവധി പോലും പുതുക്കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഏഷ്യാനെറ്റ് ബൈസ്റ്റ് എഫ്എം 95 അടച്ച് പൂട്ടിയത്.

അതി നൂതനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച ബെസ്റ്റ്‌ എഫ്‌.എം  95 മെഗാ ഹെഡ്‌സിലാണ്‌ ലഭിച്ചിരുന്നത്‌. വിനോദപരിപാടികള്‍ക്കു പുറമേ വിജ്ഞാനം പ്രദാനം ചെയ്യുന്ന പരിപാടികളും 24 മണിക്കൂറും ബെസ്റ്റ്‌ എഫ്‌.എമ്മിലുണ്ടായിരുന്നു. ആദ്യം തൃശൂരില്‍ ആരംഭിച്ച ഏഷ്യാനെറ്റിന്റെ എഫ്എം റേഡിയോ പിന്നീട് കണ്ണൂരിലേക്കും വ്യാപിക്കുകയായിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ബെസ്റ്റ് എഫ്.എം 95ന്റെ പെട്ടെന്നുളള പൂട്ടല്‍ ഇനിയും പല സ്വകാര്യ ചാനലുകളുടെ കീഴിലുളള റേഡിയോ ചാനലിന്റെയും പ്രവര്‍ത്തനം പെട്ടെന്നൊരു നാള്‍ നിലയ്ക്കുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK