കാബേജ്  കൃഷിരീതിയും പരിചരണവും

Pavithra Janardhanan December 28, 2017

ഈ അടുത്ത കാലത്തായി  കേരളത്തിലുടനീളം കാബേജ്  കൃഷിയ്ക്ക് പ്രചാരം വന്നിട്ടുണ്ട് . പച്ച നിറത്തിനു പുറമേ ചുവപ്പും പര്പിളും  നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട് .

ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി , തൈകളാണ് നടുന്നത് . ഒക്ടോബർ ആദ്യവാരം തൈകൾ പ്രൊ ട്രയ്കളിൽ  പാകി മുളപ്പിച്ചു നവംബർ ആദ്യ വാരത്തോടെ കൃഷി ആരംഭിക്കുന്നു  മണൽ, മേൽമണ്ണ്, ചാണകപ്പൊടി  അല്ലെങ്കിൽ കമ്പോസ്റ്റ്  എന്നിവ 1:1:1  എന്ന അനുപാതത്തിൽ  എടുത്ത മിശ്രിതത്തിലായിരിക്കണം  വിത്തുകൾ പാകെണ്ടത് . ഒരു ചെറിയ കുഴിയെടുത്ത്  അതിൽ കുറച്ചു എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക്  , ചാണക പോടി ഇവയിട്ടു കുഴി മൂടി കാബേജ് നടുക .

ദിവസവും മിതമായ നിരക്കിൽ നനയ്കുക രണ്ടു ആഴ്ച ഇടവിട്ട്‌ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുക്കുക . ഇതിനു പുറമേ കടല പിണ്ണാക്ക്  പുളിപ്പിച്ചത് , ഫിഷ്‌ അമിനോ ആസിഡ്  തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ് .

രോഗങ്ങള വരുന്നത് തടയാൻ തടത്തിൽ വേപ്പിൻ പിണ്ണാക്ക്  പൊടിച്ചത് രണ്ടു ആഴ്ച കൂടുമ്പോൾ വിതറുക . നൂട്രോമോണാസ്  രണ്ടു ആഴ്ച കൂടുമ്പോൾ ഇരുപത് ശതമാനം  വീര്യത്തിൽ ഒഴിച്ചുകൊടുക്കുന്നത്  കടചീയൽ , അഴുകൽ രോഗങ്ങളെ പ്രധിരോധിക്കും ഇലതീനി പുഴുക്കൾക്കെതിരെ കാന്താരി മുളക് ലായനി നേര്പ്പിച്ചു സ്പ്രേ ചെയ്യുക

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED