പ്രമേഹം കുറക്കാൻ മാമ്പഴമോ..?

Pavithra Janardhanan December 30, 2017
മിതമായി അളവിൽ  മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയ്ക്കാമെന്ന് പഠനങ്ങള്‍ അമിതവണ്ണമുള്ളവര്‍ ദിവസവും പത്തുഗ്രാം വീതം മാമ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും,ബയോ ആക്ടീവ് കോംപൌണ്ട്സുമാണ് പ്രമേഹത്തെ തടയുന്നത്.ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും മാമ്പഴം സഹായിക്കും.
മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുന്നുവെന്നും ഒക്ലഹോമ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍,  മാമ്പഴം പ്രമേഹ രോഗികള്‍ കണക്കില്ലാതെ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെയാണ് ആരോഗ്യവിദഗ്ദ്ധരുടെ ഭൂരിപക്ഷ അഭിപ്രായം.
പതിവായി മാമ്പഴം കൂടുതല്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരും.മിതമായി മാമ്പഴം രുചിച്ച് കഴിച്ച് പ്രമേഹം കുറയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ കൂടി നിര്‍ദ്ദേശാനുസരണം ഇത് പരീക്ഷിക്കുന്നതാകും നല്ലത്. എന്നാല്‍ പഴങ്ങളില്‍ കേമനായ മാമ്പഴം മറ്റ് പല രോഗങ്ങള്‍ക്കുകൂടി ഉത്തമപ്രതിവിധിയാണ്.
അന്നജവും,പ്രോട്ടീനും,വിറ്റാമിനുകളും,കാത്സ്യവും,ഇരുമ്പും.പൊട്ടാസ്യവുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.ശരിയായ ദഹനത്തിന് മരുന്നാണ് മാമ്പഴം.ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായകരമാണ്.പ്രമേഹം വന്നതുമുതല്‍ മധുരം ഒഴിവാക്കി കഴിയുന്നവര്‍ക്ക് വലിയ ആശ്വാസമാണ് മധുരമൂറും മാമ്പഴം പ്രമേഹവും നിയന്ത്രിക്കുമെന്ന കണ്ടെത്തല്‍.

മിതമായി അളവിൽ  മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയ്ക്കാമെന്ന് പഠനങ്ങള്‍ അമിതവണ്ണമുള്ളവര്‍ ദിവസവും പത്തുഗ്രാം വീതം മാമ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും,ബയോ ആക്ടീവ് കോംപൌണ്ട്സുമാണ് പ്രമേഹത്തെ തടയുന്നത്.

ശരീരഭാരം വര്‍ദ്ധിക്കാതിരിക്കാനും മാമ്പഴം സഹായിക്കും. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കുന്നുവെന്നും ഒക്ലഹോമ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍,  മാമ്പഴം പ്രമേഹ രോഗികള്‍ കണക്കില്ലാതെ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെയാണ് ആരോഗ്യവിദഗ്ദ്ധരുടെ ഭൂരിപക്ഷ അഭിപ്രായം.

പതിവായി മാമ്പഴം കൂടുതല്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരും.മിതമായി മാമ്പഴം രുചിച്ച് കഴിച്ച് പ്രമേഹം കുറയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ കൂടി നിര്‍ദ്ദേശാനുസരണം ഇത് പരീക്ഷിക്കുന്നതാകും നല്ലത്. എന്നാല്‍ പഴങ്ങളില്‍ കേമനായ മാമ്പഴം മറ്റ് പല രോഗങ്ങള്‍ക്കുകൂടി ഉത്തമപ്രതിവിധിയാണ്.

അന്നജവും,പ്രോട്ടീനും,വിറ്റാമിനുകളും,കാത്സ്യവും,ഇരുമ്പും.പൊട്ടാസ്യവുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.ശരിയായ ദഹനത്തിന് മരുന്നാണ് മാമ്പഴം.ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും ഇത് സഹായകരമാണ്.പ്രമേഹം വന്നതുമുതല്‍ മധുരം ഒഴിവാക്കി കഴിയുന്നവര്‍ക്ക് വലിയ ആശ്വാസമാണ് മധുരമൂറും മാമ്പഴം പ്രമേഹവും നിയന്ത്രിക്കുമെന്ന കണ്ടെത്തല്‍.

Tags:
Read more about:
EDITORS PICK
SPONSORED