മുഖ സൗന്ദര്യം നിലനിര്‍ത്താന്‍…?

Pavithra Janardhanan January 1, 2018

മുഖ സൗന്ദര്യം നില നിര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍. വേനല്‍ക്കാലത്ത് ഉണ്ടാകുന്ന കരിവാളിപ്പ് മാറ്റാന്‍ വെയിലത്ത് പുറത്ത് പോയി വന്നാലുടന്‍ തക്കാളിനീര് കൊണ്ട് മുഖം
കഴുകുക.

ഇളം ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ ഇടയ്ക്കിടെ കഴുകി തുടയ്ക്കുന്നതും മുഖ സംരക്ഷണത്തിന് നല്ലതാണ്.കറുത്തപാടുള്ള ഭാഗത്ത് ഉരുളക്കിഴങ്ങ് അരച്ച് ഒരു സ്​പൂണ്‍ തൈരില്‍ ചേര്‍ത്ത് പുരട്ടാം.

മുഖക്കുരു മാറ്റാന്‍ തുളസിയില,പുതിനയില എന്നിവയരച്ച് ചെറുനാരങ്ങാനീരില്‍ ചേര്‍ത്ത് പുരട്ടുകയോ അല്ലെങ്കില്‍ പേരയ്ക്കയില, മഞ്ഞള്‍ എന്നിവ അരച്ചിടുന്നതോ ഗുണം ചെയ്യും.

പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ അരച്ച് പാക്കാക്കി പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മം മൃദുലവുമാവുകയും മുഖ സൗന്ദര്യം കൂടുകയും ചെയ്യും.

Tags:
Read more about:
EDITORS PICK