സോഷ്യൽ മീഡിയയിലേക്ക് ചുവട് വെച്ച് പി എസ് സി യും

Pavithra Janardhanan January 2, 2018

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലേക്ക് ചുവട് വെച്ച് പി എസ് സി യും. ഉദ്യോഗാർത്ഥി കൾക്കും വിദ്യാർത്ഥികൾക്കും ഇനി പി എസ് സി വാർത്തകൾ ഇനി സോഷ്യൽ മീഡിയ വഴി അറിയാം. ഇതിന്റെ ആദ്യഘട്ടമായി (കേരള പബ്ലിക് സർവീസ് കമ്മീഷന്റെ )പി എസ് സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് നിലവിൽ വന്നു.

നിലവിൽ പത്ര- ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെയാണ് പി എസ് സി അറിയിപ്പുകൾ ലഭിക്കുന്നത്. ഇത് കൂടുതൽ ഉദ്യോഗാർത്ഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നതെന്ന് പി എസ് സി ചെയർമാൻ അഡ്വ:എം കെ സക്കീർ പറഞ്ഞു.

പേജിന്റെ ഭാഗമാകുന്ന ഉദ്യോഗാർത്ഥികൾക്ക് പി എസ് സി യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകൾ ചിത്രങ്ങൾ വാർത്തകൾ തുടങ്ങിയവ നോട്ടിഫിക്കേഷനായി ലഭിക്കും.മാത്രമല്ല വിജ്ഞാപന ങ്ങളുമായി ബന്ധപ്പെട്ട ലിങ്കുകളും പേജിലൂടെ ലഭ്യമാകും.

https://www.facebook.com/Kerala-Public-Service-Commission-129299757758575/

എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേജിന്റെ ഭാഗമാകാം

Tags: ,
Read more about:
EDITORS PICK
SPONSORED