ഓൺലൈൻ തട്ടിപ്പ് സംഘം അബുദാബി പോലീസിന്റെ പിടിയിൽ

Pavithra Janardhanan January 5, 2018

അബുദാബി: ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് ഓൺലൈൻ പേയ്‌മെന്റ് നടത്തുന്ന സംഘം പിടിയിൽ.ഗൾഫ്, അറബ്, ഏഷ്യൻ സ്വദേശികൾ ആണ് ടെല്ലർ മെഷീനിൽനിന്നു പണമെടുക്കാനെത്തുന്നവരുടെ പഴ്‌സിൽ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മോഷ്ടിച്ച് ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നത്.ഇവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലാകുന്നത്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാഹനങ്ങളുടെ പിഴയും മറ്റും അടച്ച് ഓൺലൈനിലൂടെ തട്ടിപ്പ് നടത്തുമ്പോൾ കാർഡിന്റെ യഥാർത്ഥ ഉടമസ്ഥർ വൻതുകയാണ് അടക്കേണ്ടി വരുക. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ നിരവധി പരാതികളാണ് ലഭിച്ചത്.

പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. ഇത്തരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും കൂട്ടുനിൽക്കുന്നവരെ കണ്ടെത്തിയാൽ അവരെയും ശിക്ഷക്ക് വിധേയമാക്കുമെന്നും, സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

അബുദാബിയിലെ റോഡ് ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഡിസ്‌കൗണ്ട് നിരക്കിൽ അടച്ചുതരാമെന്ന വാഗ്ദാനവുമായും ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നു. മോഷ്ടിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇവർ പേയ്‌മെന്റ് നടത്തുന്നത്. ഇത്തരം ഇടപാടുകളുടെ ഇടനിലക്കാരായെത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് പറഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK