പതിനെട്ട് വയസ്സിനു ശേഷവും നിങ്ങൾക്ക് നിങ്ങളുടെ ഉയരം കൂട്ടാം: ചെയ്യേണ്ടതിത്രമാത്രം

Pavithra Janardhanan January 5, 2018

പതിനെട്ട് വയസ്സിനു ശേഷവും നിങ്ങൾക്ക് നിങ്ങളുടെ ഉയരം വർദ്ദിപ്പിക്കാൻ
ചെയ്യേണ്ടതിത്രമാത്രം.നമ്മുടെ അസ്ഥികളുടെയും ശരീര ഘടനയുടെയും രാസവിനിമയത്തിന്റെയും വളർച്ചയ്ക്ക് ഉത്തരവാദികളാണ് പിറ്റ്യൂറ്ററി ഗ്രന്ഥിയിലെ മനുഷ്യ വളർച്ചാ ഹോർമോൺ (HGH). നിങ്ങളാഗ്രഹിക്കുന്ന ഉയരം നിങ്ങൾക്ക് ഇല്ലെങ്കിൽ ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ..

പുൾ അപ്പ് വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണു.ഓരോ ദിവസവും നമ്മുടെ ഉയരം മാറുമെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്.കാരണം നാം ഉറങ്ങുമ്പോൾ നമ്മുടെ നട്ടെല്ല് പൂർണ്ണമായും നിവരുന്നു,എന്നാൽ നാം എണീറ്റു നിക്കുമ്പോൾ നമ്മുടെ ശരീര ഭാരം കാരണം നട്ടെല്ല് ചുരുങ്ങുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ഇത് ബാലൻസ് ചെയ്യുന്നതിന് വേണ്ടി പുൾ അപ്പ് വ്യായാമങ്ങൾ ചെയ്യുക. ഇത്തരം പുൾ അപ്പ് വ്യായാമങ്ങൾ നിങ്ങളുടെ ഉയരം നിലനിർത്താൻ സഹായിക്കുന്നു.

ശരിയായ അളവിൽ പോഷകാരം കഴിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്.ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.ശരീരത്തിന് നല്ലൊരു ഇന്ധനം പോലെയാണ് ആരോഗ്യകരമായ ഭക്ഷണം.

അതു ഉപാപചയ നിരക്ക് മെച്ചപ്പെടുത്തുന്നു, രക്തചംക്രമണം വർദ്ധിപ്പിക്കുകയും നമ്മുടെ എല്ലുകൾ ശക്തമാക്കുകയും ചെയ്യുന്നു. ഉണങ്ങിയ പഴങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ, പാൽ, പച്ചില പച്ചക്കറികൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നിർബന്ധമായും നിങ്ങളുടെ ഭക്ഷണം കഴിക്കുന്നതിന്റെ പട്ടികയിൽ ഉണ്ടായിരിക്കണം.

ഓരോ ദിവസവും 15 മിനുട്ട് നീണ്ടുനിൽക്കുന്ന വ്യായാമങ്ങൾ ചെയ്യണം.
നട്ടെല്ല് നീട്ടുന്നത് ഉൾപ്പെടുന്ന വ്യായാമങ്ങൾ ടെൻഷൻ റിലീസ് ചെയ്യുന്നതിന് സഹായകരമാണ്.മാത്രമല്ല സൂര്യ നമസ്കാരം നല്ലതും ഫലപ്രദവുമായ വ്യായാമമാണ്.

ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.നാം ഉറങ്ങുമ്പോൾപ്പോലും ഞങ്ങളുടെ ശരീരം പ്രവർത്തിക്കുന്നു.കുട്ടികളെ പോലെ തന്നെ മുതിർന്നവർക്കും നല്ലതും ആരോഗ്യകരവുമായ വളർച്ചയ്ക്ക് വേണ്ടത്ര ഉറക്കം ആവശ്യമാണ്. നാം ഉറങ്ങിക്കിടന്ന പിറ്റ്യൂറ്ററി ഗ്രന്ഥി കൂടുതൽ സജീവമാകുന്നത് ആണ് കാരണം.മാത്രമല്ല നാം ഉറങ്ങുന്ന പൊസിഷനും നമ്മുടെ വളർച്ചയെ ബാധിക്കുന്നു.
അതു കൊണ്ട് തന്നെ നീണ്ടു നിവർന്ന് സുഖകരമായ ഉറക്കമാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.

നാം പ്രായപൂർത്തി ആയതുകൊണ്ട് ചില തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് പ്രധാനമാണ്. ഓട്ടം, ചാട്ടം , എയ്റോബിക്സ് തുടങ്ങിയവക്ക് വ്യായാമങ്ങൾ കൂടുതൽ ശക്തവുമാണ്.ഇത്തരം വ്യായാമങ്ങൾ പിറ്റ്യൂട്ടറി ഗ്രന്ഥിയുമായി നേരിട്ട് ബന്ധമുള്ള ഞരമ്പുകളുടെ പ്രവർത്തനം സജീവമാക്കുന്നു.തൽഫലമായി ഉയരം വർദ്ധിക്കുന്നതിൽ സഹായിക്കുന്ന കൂടുതൽ വളർച്ചാ ഹോർമോണുകൾ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

ആൽക്കോഹോളിന്റെ ഉപയോഗവും പുകവലിയും വളർച്ചക്ക് വിഘാതമായി നിൽക്കുന്ന ഘടകങ്ങളാണ്. പുകവലി, ശരീരത്തിലെ പോഷകഗുണങ്ങൾ രക്തപ്രവാഹം എന്നിവ കുറയ്ക്കും, വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

Tags: ,
Read more about:
EDITORS PICK
SPONSORED